Widgets Magazine
22
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢമാകുമെന്ന പ്രതീക്ഷ..സത്യപ്രതിജ്ഞയ്‌ക്ക് ശേഷം നടന്ന ചടങ്ങിൽ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ലഭിച്ച ഇരിപ്പിടമാണ് ഇപ്പോൾ ചർച്ചയാകുന്നത്...


ഡൽഹി മദ്യക്കേസിൽ പ്രതിയായ ബി.ആർ എസ് നേതാവ് കെ. കവിതക്ക് ഒരു കേരള ബന്ധമുണ്ട്.... അതും കേരള മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസിൽ...ഇതാണ് വി.ഡി. സതീശന്റെ ഉന്നം..ആ പേര് സതീശൻ പറയുമോ ചെന്നിത്തല പറയുമോ എന്നതിലാണ് കൗതുകം...


ബന്ദികളെ ഇസ്രായേലിന് കൈമാറുന്നതിനിടെ, ഹമാസ് അവരുടെ പക്കൽ ഏൽപ്പിച്ച ‘​ഗിഫ്റ്റ് ബാ​ഗ്’ എന്ന് വിശേഷിപ്പിക്കുന്ന, കവറാണ് ഇപ്പോൾ ചർ‌ച്ചയാകുന്നത്...അതിൽ ഞെട്ടിക്കുന്ന ചില ചിത്രങ്ങളും..


കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കൃത്യത്തിന് ശേഷം കൊച്ചി സ്വദേശിയായ യുവാവ് യുവതിയുടെ സ്കൂട്ടറുമായി കടന്നതായി സൂചന...

മുഖ്യമന്ത്രി കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും കവചത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

22 JANUARY 2025 04:32 AM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞം കോട്ടുകാല്‍ പുന്നക്കുളം സ്വദേശി മരിച്ച നിലയില്‍

കണ്ണൂര്‍ ന്യൂ മാഹിയില്‍ 2010ല്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ തലശ്ശേരി കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും....

ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ സര്‍വ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്റ് കൗണ്‍സിലും ഇന്ന് പണിമുടക്കും

സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മുഖ്യമന്ത്രി കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും കവചത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്.


അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറന്‍ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യമിടുന്നത്. 126 സൈറന്‍സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍, ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്‌റ്റ്വെയര്‍, ഡാറ്റ സെന്റര്‍ എന്നിവയടങ്ങുന്നതാണ് കവചം.

അത്യാധുനികമായ ഒരു ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചമെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും മുഖ്യമന്ത്രി . ഇപ്പോള്‍ 126 സ്ഥലങ്ങളില്‍ സൈറണുകള്‍ സ്ഥാപിക്കും. രണ്ടുഘട്ട പ്രവര്‍ത്തന പരീക്ഷണമുള്‍പ്പെടെ 91 സൈറണുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു.

താലുക്ക് തലത്തിലും ജില്ലാതലത്തിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കാനായി സാധിക്കും. കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ദുരന്തനിവാരണ പദ്ധതികള്‍ക്ക് രൂപം നല്‍കി. മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അതിന്റെയെല്ലാം തുടര്‍ച്ചയെന്ന നിലയ്ക്കാണ് കവചം എന്ന സംവിധാനത്തെ കാണേണ്ടതെന്ന് മുഖ്യമന്ത്രി . പൊതുജനങ്ങള്‍ക്കും രക്ഷാസേനകള്‍ക്കും കൃത്യമായ മുന്നറിയിപ്പ് നല്‍കാനും ആവശ്യമെങ്കില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനും ഇതുവഴി കഴിയും.

എല്ലാ സ്ഥലങ്ങളിലും സൈറണ്‍ വഴി മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയും. സൈറണുകള്‍ വഴി തത്സമയം മുന്നറിയിപ്പുകള്‍ അനൗണ്‍സ് ചെയ്യാനായി സാധിക്കും. അതിനോടൊപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. സൈറണ്‍ വഴി വരുന്ന മുന്നറിയിപ്പുകളെ കുറിച്ചും അത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്.

കേരളത്തിലെ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍, അവിടങ്ങളിലെ ജലാശയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഫയര്‍ സ്‌റ്റേഷനുകള്‍ മറ്റ് പൊതുകെട്ടിടങ്ങള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങള്‍ കവചത്തിലുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണുള്ളത്. ഈ കണ്‍ട്രോള്‍ റൂമുകളെ പരസ്പരം വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലെയും ദുരന്ത സാധ്യതകളെ യഥാസമയം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത മുന്നില്‍ കണ്ടാല്‍ ദ്രുതഗതിയില്‍ ഇടപെടുകയും ചെയ്യലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി .

മൊബൈല്‍ സന്ദേശങ്ങള്‍ മുഖേന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനം ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിന് പുറമേ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ എത്തിക്കുകയും ചെയ്യുന്നു. ഇത്തരം സുരക്ഷാ സംവിധാനങ്ങളുടെ തുടര്‍ച്ചയായാണ് കവചത്തെയും കാണേണ്ടത്. ഇതിന്റെ ഗുണഫലങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനുതകും വിധം ഇതിനെപ്പറ്റി വ്യക്തമായ ബോധവല്‍ക്കരണം നല്‍കാന്‍ ഇനിയും നടപടികള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി .

കവചത്തിന്റെ ഭാഗമായി ഒരു സിറ്റിസണ്‍ പോര്‍ട്ടലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കാള്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അതുവഴി ഏതെങ്കിലും അപകട സാധ്യത മുന്നില്‍ കാണുകയോ അപകടങ്ങളില്‍ പെടുകയോ ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെടാനും സഹായമാവശ്യപ്പെടാനുമാകും.സഹായമഭ്യര്‍ത്ഥിക്കുന്ന ആളിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഞൊടിയിടയില്‍ ആ പ്രദേശത്തെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറും, സ്വീകരിച്ച നടപടികള്‍ കണ്ട്രോള്‍ റൂം വഴി ട്രാക്ക് ചെയ്യുകയും ചെയ്യും.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില റെക്കോര്‍ഡില്‍.... പവന് 60,000 കടന്നു  (17 minutes ago)

നേരത്തേ വിസ്തരിച്ച രണ്ട് പേരെ വിസ്തരിക്കാൻ അനുമതി തേടി പൾസർ സുനി സുപ്രീം കോടതിയിലേക്ക്...  (19 minutes ago)

വിഴിഞ്ഞം കോട്ടുകാല്‍ പുന്നക്കുളം സ്വദേശി മരിച്ച നിലയില്‍  (31 minutes ago)

കാര്‍ലോസ് അല്‍ക്കരാസിനെ തകര്‍ത്ത് ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്  (47 minutes ago)

ഉത്തര്‍പ്രദേശിലെ ഝാന്‍സി ലളിത്പൂര്‍ ദേശീയ പാതയിലെ ബബിനയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കണ്ണൂര്‍ ന്യൂ മാഹിയില്‍ 2010ല്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ തലശ്ശേരി കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും....  (1 hour ago)

ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം  (2 hours ago)

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ സര്‍വ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്റ് കൗണ്‍സിലും ഇന്ന് പണിമുടക്കും  (2 hours ago)

46 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ പത്തനംതിട്ട സ്വദേശി മസ്‌കത്തില്‍ നിര്യാതനായി  (3 hours ago)

ഐ.സി.സി ഏകദിന ബാറ്റിങ് വനിത റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപണര്‍ സ്മൃതി മന്ദാന രണ്ടാം സ്ഥാനത്തേക്ക്  (3 hours ago)

രാജി പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ സേനാ മേധാവി ഹെര്‍സി ഹലേവി  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ 56 വയസ്സിനുള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്...  (5 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് പൊലീസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....  (5 hours ago)

Malayali Vartha Recommends