എറണാകുളം പട്ടിമറ്റത്ത് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍...
എറണാകുളം പട്ടിമറ്റത്ത് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. സ്ത്രീയുടെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെയാണ് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പട്ടിമറ്റം ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടില്‍ നിഷ(38)യാണ് കൊല്ലപ്പെട്ടത്. നിഷയുടെ ഭര്‍ത്താവ് നാസറിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നിഷയെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. നാസറാണ് നിഷ മരിച്ച കാര്യം അയല്‍വാസികളെ അറിയിക്കുന്നത്. പിന്നാലെ പോലീസെത്തി. നാസറിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടതോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. നാസറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സൂചന.
"
https://www.facebook.com/Malayalivartha