ഷാരോണ്‍ രാജ് വധക്കേസില്‍ കഷായം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം...വന്‍ ആഘോഷത്തിന് ഒരുങ്ങുന്നത്... ഇന്ന് സെക്രട്ടേറിയറ്റിന് മുന്‍പിലാണ് ആഘോഷങ്ങള്‍ക്ക് കോപ്പു കൂട്ടുന്നത്...
പാറശാല ഷാരോണ്‍ കൊലക്കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് കണ്ടാണ് കോടതി പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഈ കോടതി വിധിയെ ചുറ്റിപ്പറ്റി പലവിധത്തിലുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ കഷായം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം. ഓള്‍ കേരളാ മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വന്‍ ആഘോഷത്തിന് ഒരുങ്ങുന്നത്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്‍പിലാണ് ആഘോഷങ്ങള്‍ക്ക് കോപ്പു കൂട്ടുന്നത്.
ഇന്ന് സെക്രട്ടറിയേറ്റിന് മുന്‍പില്‍ രാവിലെ പടക്കം പൊട്ടിച്ചും പാലഭിക്ഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ ആണ് ഉദ്ഘാടനം.ഇന്ന് രാവിലെ 11 മണിക്കാണ് ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചിരിക്കുന്നത്. മെന്‍സ് അസോസിയേഷന്‍ തന്നെ ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.അതേ സമയം നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.
കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.ജഡ്ജി എ.എം.ബഷീര്‍ എട്ടു മാസത്തിനിടെ വധശിക്ഷയ്ക്കു വിധിക്കുന്ന രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. റഫീക്ക എന്ന സ്ത്രീയ്ക്ക് കഴിഞ്ഞ മെയ്മാസത്തില്‍ ഇദ്ദേഹം വധ ശിക്ഷ വിധിച്ചിരുന്നു.വിഴിഞ്ഞത്തു ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി, മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ച കേസിലാണ് വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ റഫീക്കയെ (51) കഴിഞ്ഞ മേയ് 22നു ജഡ്ജി എ.എം.ബഷീര്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതുള്‍പ്പടെ നാല് വധശിക്ഷകളാണ് അദ്ദേഹം ഈ കുറഞ്ഞ കാലത്തിനുള്ളില്‍ വിധിച്ചത്.2024 ജനുവരിയിലാണ് എ.എ.ബഷീര്‍ അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിതനായത്. ഗ്രീഷ്മയും റഫീക്കയും ഉള്‍പ്പെടെ നാല പേര്‍ക്ക് അദ്ദേഹം വധശിക്ഷ വിധിച്ചിട്ടുണ്ട്. 2 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 10 പേര്‍ക്കു ജീവപര്യന്തവും വിധിച്ചു. റഫീക്കയ്ക്ക് പുറമേ റഫീക്കയുടെ മകനും ഇദ്ദേഹം കൊലക്കയര്‍ എന്ന് വിധിയെഴുതി.
ഗ്രീഷ്മയ്ക്ക് തൂക്കു കയർ വിധിച്ചു കൊണ്ടുള്ള വിധി വന്നതിന് പിന്നാലെ തന്നെ സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും എല്ലാം തന്നെ .ജഡ്ജി എ.എം.ബഷീറിനു വലിയ ആശംസപ്രവാഹവും ബിഗ് സല്യൂട്ടും ആയിരുന്നു ജനം നൽകിയിരുന്നത് . ഇപ്പോഴും ചർച്ചകളും പുരോഗമിക്കുകയാണ് . പല അഭിപ്രായങ്ങളും ചർച്ചകളായും ഉയരുമ്പോഴും ഇതില്‍ ശ്രദ്ധിക്കപ്പെട്ടതും വിവാദങ്ങള്‍ക്ക് വഴിവെച്ചതുമായ പ്രതികരണം വന്നത് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. കമാല്‍പാഷയില്‍ നിന്നുമായിരുന്നു.പൊതുചിന്താധാരയ്ക്ക് എതിരായ അഭിപ്രായമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായതിന്റെ പേരില്‍ വിര്‍ശനവും അദ്ദേഹത്തിനെതിരെ കടുക്കുന്നുണ്ട്.അതേസമയം കേസില്‍ വധശിക്ഷ നല്‍കേണട് കാര്യമില്ലെന്ന് കമാല്‍പാഷ ആവര്‍ത്തിക്കുന്നു. വധശിക്ഷ നല്‍കേണ്ട കേസല്ലെന്നും പ്രതി
'അവള്‍'ആയതാണ് പ്രശ്‌നമെന്നും കെമാല്‍പാഷ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ആളുകള്‍ അതിവൈകാരികമായാണ് കണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രണ്ടു വര്‍ഷത്തിനിടെ എത്ര പെണ്‍കുട്ടികള്‍ ഇവിടെ ദാരുണമായി കൊല്ലപ്പെട്ടു? സമൂഹം ചിന്തിക്കുന്നുണ്ടോ?' പ്രണയം നിരസിച്ചതിനും വിവാഹം നിഷേധിച്ചതിനും എത്ര പെണ്‍കുട്ടിികള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. 'ആണ്‍പിള്ളേര്‍ പ്രണയം നടിച്ചുചെല്ലും, പെണ്‍കുട്ടി താല്‍പര്യമില്ലെന്ന് പറഞ്ഞാലും പിന്നാലെ നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.പ്രണയം നിഷേധിച്ചതിന് ഒരുവന്‍ പാറ്റ്‌നയില്‍ പോയി തോക്കുവാങ്ങിവന്ന് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. റോഡിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. ഇതെല്ലാം ഇവിടെത്തന്നെയാണ് നടന്നതെന്നും കമാല്‍പാഷ പറഞ്ഞു. ഇത് ചെയ്തവരുടെ പേര് ആരെങ്കിലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോയെന്നും കമാല്‍പാഷ ചോദിക്കുന്നു.
https://www.facebook.com/Malayalivartha