സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾക്ക് പിന്നാലെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്..ഇനിയുള്ള ദിവസങ്ങൾ സംസ്ഥാനം ചൂടിൻ്റെ ആഘാതത്തിലൂടെ കടന്നുപോകുമെന്നാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്..
കേരളത്തിന്റെ കാലാവസ്ഥ ഒരു പിടിയും കിട്ടാതെ പോവുകയാണ് .സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾക്ക് പിന്നാലെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിരുന്നു. എന്നാൽ ഇനിയുള്ള ദിവസങ്ങൾ സംസ്ഥാനം ചൂടിൻ്റെ ആഘാതത്തിലൂടെ കടന്നുപോകുമെന്നാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പ് ..സംസ്ഥാനത്ത് നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഇല്ല. അടുത്ത അഞ്ചു ദിവസത്തെ കാലാവസ്ഥാ പ്രവചനത്തിൽ പച്ച, വെള്ള അലർട്ടുകളാണ് പ്രഖ്യാപിച്ചിരുന്നത്.
നേരിയ മഴ ..നിലവിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ്..കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം,
സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.അതുകൊണ്ട് പൊതുജനങ്ങൾ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.പ്രത്യേക ജാഗ്രതാ നിർദേശം..22/01/2025: തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ
എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.22/01/2025 & 23/01/2025 : മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.
https://www.facebook.com/Malayalivartha