Widgets Magazine
22
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു കോടി ചെലവഴിച്ച് സർക്കാർ രൂപം കൊടുത്ത ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ആയുസ് തിങ്കളാഴ്ച വരെ മാത്രം..പരാതിയില്ലാത്ത വിഷയങ്ങളിലും എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്യാമോ എന്ന വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും..


ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്.. എന്റേതായ പരിമിതികൾ എനിക്കുണ്ട്- സീമവിനീത്


കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പ് നേരത്തെ നൽകി; ഭർത്താവ് പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ആതിരയുടെ ഭീഷണിയും:- കഠിനംകുളത്ത് സംഭവിച്ചത്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾക്ക് പിന്നാലെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്..ഇനിയുള്ള ദിവസങ്ങൾ സംസ്ഥാനം ചൂടിൻ്റെ ആഘാതത്തിലൂടെ കടന്നുപോകുമെന്നാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്..


വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം...33 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു... ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന...

ഒരു കോടി ചെലവഴിച്ച് സർക്കാർ രൂപം കൊടുത്ത ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ആയുസ് തിങ്കളാഴ്ച വരെ മാത്രം..പരാതിയില്ലാത്ത വിഷയങ്ങളിലും എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്യാമോ എന്ന വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും..

22 JANUARY 2025 03:20 PM IST
മലയാളി വാര്‍ത്ത

ഒരു കോടി ചെലവഴിച്ച് സർക്കാർ രൂപം കൊടുത്ത ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ  ആയുസ് തിങ്കളാഴ്ച വരെ മാത്രം.  പരാതിയില്ലാത്ത വിഷയങ്ങളിലും എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്യാമോ എന്ന വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും.  കേസെടുക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞാൽ  ഹേമ കമ്മിറ്റി റിപ്പോർട്ട് കോൾഡ് സ്റ്റോറേജിലാകും. സർക്കാരിന്റെ താൽപ്പര്യവും ഇതു തന്നെയാണ്. മലയാള സിനിമയിലെ ഉന്നതർക്കെതിരെയുള്ള പരാതി എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന ചിന്തയിലാണ് സർക്കാർ.സുപ്രീം കോടതിയിൽ കേസ് നടക്കുമ്പോൾ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ എങ്ങനെയെങ്കിലും കേസ് അവസാനിപ്പിക്കണമെന്ന ചിന്തയിലായിരുന്നു. 2017  മുതൽ 2020 വരെ കമ്മീഷന്റെ ചെലവ് 10655000 രൂപയായിരുന്നു എന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്.

 

ജസ്റ്റിസ് ഹേമ 10322254 രൂപ കൈപ്പറ്റിയതായും വിവരാവകാശ രേഖയിൽ പറയുന്നു. 2019ലാണ് റിപ്പോർട്ട്  സമർപ്പിച്ചത്. പണമില്ലാതെ നട്ടം തിരിയുന്ന സർക്കാരാണ് ഇത്തരത്തിൽ ഒരു കോടിയിലേറെ രൂപ ധൂർത്തടിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രജിസ്റ്റർ ചെയ്ത കേസുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം  സുപ്രീംകോടതി നടത്തിയിരുന്നു.  തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്നും സുപ്രീംകോടതി ചോദിച്ചു. ഇങ്ങനെ കേസെടുത്ത് ആളുകളെ അപമാനിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണവും തേടി. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

 

ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും അഞ്ച് വർഷം സർക്കാർ ഒന്നും ചെയ്തില്ലല്ലോയെന്ന വിമർശനവും ഉയർന്നു. മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുതെന്നാണ് ഹെെക്കോടതിയുടെ നിർദേശമെന്ന് സുപ്രീം കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന നടിയുടെ ഹർജിയിലാണ് സർക്കാരിനെതിരായ വിമർശനം. മൊഴി നൽകാൻ എസ്ഐടി ആരെയും നിർബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ സജിമോൻ പാറയിലും സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി നൽകാൻ എന്താണ് അവകാശമെന്നായിരുന്നു സജിമോൻ പാറയിലിനോട് സുപ്രീംകോടതിയുടെ ചോദ്യം. എസ്ഐടി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്.

എഫ്ഐആ‌ർ രജിസ്റ്റർ ചെയ്യുന്നതിനെ എങ്ങനെ തടയാനാകും. കുറ്റകൃത്യം സംബന്ധിച്ച് വിവരം ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹെെക്കോടതി ഉത്തരവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സജിമോൻ പാറയിലിനെ മുന്നിൽ നിർത്തുന്നത് വലിയ വ്യക്തികളാകാമെന്ന് ഡബ്ല്യൂസിസി സുപ്രീംകോടതിയെ അറിയിച്ചു. സജിമോൻ പാറയിലിനും മേക്കപ്പ് ആർട്ടിസ്റ്റിനും അപ്പീൽ നൽകാനുള്ള അവകാശമില്ലെന്നായിരുന്നു വനിതാ കമ്മീഷന്റെ വാദം.മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിം​ഗ അനീതിയും ലൈം​ഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലാണ്  ജസ്റ്റിസ് ഹേമ കമ്മിറ്റി നടത്തിയത് .

 

പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിം​ഗ വിവേചനവും ലൈം​ഗിക അതിക്രമവും ക്രിമിനൽ പ്രവര‍്ത്തികളും ലോബിയിം​ഗും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈം​ഗിക താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയിൽ അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന നിരവധി മൊഴികള‍് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ലൈം​ഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോ​ഗം വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

 

മലയാള സിനിമയിലെ മുൻനിര അഭിനേത്രിമാർ ഉൾപ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല‍്കിയിട്ടുള്ളത്.മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ചൂഷണവും വിശദമായി തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. പലതും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ‘തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. പക്ഷേ, ശാസ്ത്രീയ അന്വേഷണത്തിൽ നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ലെന്നാണ് തെളിഞ്ഞത്. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുതെന്നും ഉപ്പുപോലും കാഴ്ചക്ക് പഞ്ചസാര പോലെയാണെന്നും’ പറഞ്ഞാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ആരംഭിക്കുന്നത്.

 

സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോർട്ട് പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രമുഖ നടന്മാരുമുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. മലയാള സിനിമയിൽ ആൺകോയ്മ നിലനിൽക്കുന്നു. സ്ത്രീകൾ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാർ ജീവഭയം കാരണം തുറന്നുപറയാൻ മടിക്കുന്നുജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈം​ഗികത ആവശ്യത്തിന് വഴങ്ങിയാൽ മാത്രമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

 

വനിതാ പ്രൊഡ്യൂസർമാരെയും നടന്മാരും പ്രവർത്തകരും അപമാനിക്കും. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്. 'നോ' പറഞ്ഞാൽ ഓക്കെ ആയ സീനുകൾ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓൺലൈൻ മാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തി മാനസികമായി തകർക്കും. ഇതിനായി വലിയ സംഘം തന്നെ ഉണ്ടെന്നും ഹേമക്കമ്മിറ്റിക്ക് മുമ്പാകെ നടിമാർ മൊഴി നൽകിയിട്ടുണ്ട്.വഴങ്ങാത്തവരെ പ്രശ്‍നക്കാരായി മുദ്രകുത്തുകയാണ്.

 

പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്.സിനിമയിലെ ഉന്നതരും അതിക്രമം കാട്ടിയിട്ടുണ്ടെന്നാണ് മൊഴി. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണസ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ കൃത്യമായ വിവേചനവും അനീതിയും പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിവാദങ്ങളുടെ കൊടുമുടിയിലാണ് മലയാള സിനിമ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങൾ പരിശോധിക്കാം.

2017 ലാണ് മലയാള സിനിമയിലെ നടി അക്രമിക്കപെട്ട സംഭവം ഉണ്ടാകുന്നത്. വലിയ വിവാദമായ സംഭവത്തെ തുടർന്നാണ് മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന സമാനതകളില്ലാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നത്. നിയമപരമായ ചട്ടക്കൂടുകളില്ലാതെ പ്രവർത്തിക്കുന്ന പുരുഷമേധാവിത്വ ഇടമെന്ന നിലയിൽ ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാനും അതിനെ അഭിസബോധന ചെയ്യാനും ആവശ്യങ്ങൾ ഉയർന്നു.ഇതോടെയാണ് സിനിമയെ കൂടുതൽ ലിംഗസൗഹൃദമാക്കുന്നതിന് മാറ്റങ്ങൾ വരുത്താനായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സ്ഥാപിക്കപ്പെട്ടത്. വനിതാ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന ഡബ്ല്യുസിസി, സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന് അന്നത്തെ ഇടതുപക്ഷ സർക്കാരിനോട് അഭ്യർത്ഥിച്ചു.

 

2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ  അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിച്ചു. ഒരു സിനിമാ വ്യവസായത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് അത് ആദ്യമായിട്ടായിരുന്നു.മലയാള സിനിമ രംഗത്തെ പ്രവർത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവർ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയത്. തൊഴിൽ അന്തരീക്ഷത്തിന്റെ ഗുണനിലവാരവും അവർ നിത്യേന അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സ്വഭാവവും അന്വേഷിക്കാൻ, സ്ത്രീ-പുരുഷ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ

 

എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ അഭിമുഖം നടത്തി. നിരവധി വനിതാ അഭിനേതാക്കൾ അവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിൽ സെറ്റിൽ നേരിടേണ്ടി വന്ന പീഡനത്തിന്റെ ഭീകര കഥകൾ കമ്മീഷനോട് വിവരിച്ചു. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റിൽ സ്ത്രീകൾക്ക് മതിയായ സൗകര്യങ്ങൾ നൽകാത്ത പ്രശ്നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം എന്നിവയും അവർ പരിശോധിച്ചു. ഏതാണ്ട് രണ്ടു വർഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷൻ അവരുടെ റിപ്പോർട്ട്‌ സമർപ്പിച്ചത്.

 

2019 ഡിസംബർ 31 ന് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു. സിനിമാ സെറ്റുകളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം വ്യാപകമാണെന്നും കമ്മിഷൻ കണ്ടെത്തി. ഇത്തരം വീഴ്ചകളെല്ലാം അന്വേഷിക്കാൻ ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും, പാനൽ സർക്കാരിനെ ഉപദേശിച്ചു. “ഈ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളും ഈ രംഗത്തേക്ക് ചുവടുവെക്കാനുള്ള ധൈര്യവും നൽകാമെന്നും ഒപ്പം നമ്മുടെ സമൂഹത്തെ ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് അടുപ്പിക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഈ റിപ്പോർട്ട് സമർപ്പിക്കവെ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു.

 

ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് നാല്‌ വർഷത്തിലേറെയായി നടപടികളില്ലാതെ തുടർന്നു. ഇക്കാലയളവിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ അതിന്റെ ശുപാർശകൾ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. കാരണമായി ചൂണ്ടിക്കാണിച്ചത് ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ ആയിരുന്നു. സ്വകര്യതയെ ബാധിക്കുമെന്നതിനാൽ റിപ്പോർട്ടിലെ മുഴുവൻ ഉള്ളടക്കവും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ സർക്കാരിനോട് സൂചിപ്പിച്ചതായി അറിയുന്നു. എന്നാൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ കാതലായ കണ്ടെത്തലുകൾ വെളിപ്പെടുത്താൻ ആവശ്യമുയർന്നിരുന്നു. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്‌ട് പ്രകാരമല്ല കമ്മീഷനെ നിയമിച്ചതെന്നതിനാൽ, റിപ്പോർട്ട് സംസ്ഥാന നിയമസഭയുടെ മുമ്പാകെ വയ്ക്കേണ്ടതില്ല.

നീണ്ട വർഷങ്ങ്ൾക്ക് ശേഷം റിപ്പോർട്ട് പുറത്തുവിടുന്നത് ഓഗസ്റ്റ് 19 നാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ മലയാള സിനിമയെയും, പ്രേക്ഷരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് റിപ്പോർട്ടിലെ വസ്തുതകൾ. 233 പേജുള്ള റിപ്പോർട്ടിലൂടെ സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമാണ് പുറത്തുവിട്ടത്. സ്ത്രീകൾക്കെതിരെയുള്ള ചൂഷണം ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കം നേരിടുന്ന വിവേചനവും റിപ്പോർട്ട് അതിഗൗരവമായാണ് ചൂണ്ടിക്കാണിച്ചത്. മലയാളസിനിമ ഒരു കൂട്ടം പുരുഷന്മാരുടെ ആധിപത്യത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആർത്തവ ദിനങ്ങൾ സിനിമ സെറ്റുകളിലെ ദുരിതകാലമാണെന്നാണ് വനിത സിനിമപ്രവർത്തകർ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത്.

 

ഈ ദിവസങ്ങളിൽ സാനിറ്ററി പാഡുകൾ മാറ്റാനോ, ഉപയോഗിച്ചത് കളയാനോ ആവശ്യത്തിന് ശുദ്ധജലമോ ലഭിക്കാത്ത സ്ഥിതിയാണ്. മൂത്രമൊഴിക്കാനുള്ള സൗകര്യമില്ലാത്തത് കാരണം പലപ്പോഴും ദാഹിച്ചിട്ടും വെള്ളം കുടിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ പലയാളുകൾക്കും മൂത്രത്തിൽ അണുബാധയും അനുബന്ധ രോഗങ്ങളും പിടിപെടാറാണ് പതിവ്. സിനിമയിൽ വനിതകളുടെ മനുഷ്യാവകാശങ്ങൾക്ക് വില കൽപ്പിക്കാറില്ലെന്ന് കമ്മിറ്റി എടുത്തു പറയുന്നുണ്ട്. സിനിമയിൽ വിലക്കേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും സ്ത്രീകളെ പരാതി നൽകുന്നതിൽ നിന്ന് പോലും തടഞ്ഞു വയ്ക്കുന്നത്. ജീവന് പോലും ഭീഷണിയുള്ളതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമ മേഖലയിലെ പരാതികളിൽ പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നിയമപരമായ സ്ഥാപനത്തിൻറെ അഭാവവും റിപ്പോർട്ടിൽ ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.

 

കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിനിമ രംഗത്തെ പ്രമുഖർക്കെതിരെ ആരോപണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ലൈംഗിക ആക്രമണവും, ആധിക്ഷേപവും ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇവർ ചൂണ്ടിക്കാണിച്ചത്.നിലവിൽ ആരോപിതർക്കെതിരെ പരാതികൾ നൽകാത്ത സാഹചര്യത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവിയും പറയുന്നത്. ഉന്നത സ്ഥാനങ്ങളിലും രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ സജീവമായ സിനിമ താരങ്ങൾക്കെതിരെ സർക്കാർ സ്വമേധയ കേസ് എടുക്കാൻ മടിക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് പോലീസ് കേസ് എടുക്കാനായി മുന്നോട്ടു വരുന്നതെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു.

 

നിലവിൽ മലയാള സിനിമയിലെ പ്രമുഖർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ആയ സിദ്ധിഖ്, ചിലച്ചിത്ര അക്കദമി ചെയർമാൻ കൂടിയായ സംവിധായകൻ രഞ്ജിത്ത് എന്നിവർക്കെതിരെ നടിമാർ തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കൂടുതൽ താരങ്ങൾ ആരോപണ വിധേയരായി. നടന്മാരായ ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു സൂരജ് വെഞ്ഞാറമൂട്, ജയൻ ചേർത്തല, അലൻസിയർ, ബാബു രാജ്, അന്തരിച്ച സിനിമ നടൻ മാമുക്കോയ തുടങ്ങിയവരിൽ നിന്ന് മോശം സംസാരങ്ങളും പെരുമാറ്റവും ഉണ്ടായതായി ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റുകളും നടികളും രംഗത്തെത്തി.

 

നിലവിൽ ആരോപണങ്ങളെ തുടർന്ന് തങ്ങളുടെ ചുമതലകളിൽ നിന്ന് രാജി വച്ചിരിക്കുകയാണ് സിദ്ധിഖും രഞ്ജിത്തും. സംവിധായകൻ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത് ബംഗാളി നടി ശ്രീലേഖ മിത്രയാണ്. ശ്രീലേഖയുടെ പരാതിയിന്മേൽ രഞ്ജിത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ് കേസ് എടുത്തത്. ഇ– മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നടന്ന കടവന്ത്രയിലെ ഫ്ലാറ്റ് നോർത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാലാണ് ഇവിടെ കേസ് റജിസ്റ്റർ ചെയ്തത്.

 

ഇതിനു പുറമെ യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ കൊച്ചി വൈറ്റില സ്വദേശി പൊലീസിൽ പരാതി നൽകി. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. യുവ നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. 

 

290 പേജുകൾ അടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്നതിനാലാണ് അവ ഒഴിവാക്കിയത്.റിപ്പോർട്ടിന്റെ പൂർണ രൂപം മുഖ്യമന്ത്രിയുടെ കൈയിൽ മാത്രമാണുള്ളത്.സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ  കൈയിൽ പോലും റിപ്പോർട്ട് പൂർണമായി ഇല്ലെന്നാണ് മനസിലാക്കുന്നത്. മുൻ മന്ത്രി എ.കെ. ബാലനാണ് കമ്മിറ്റി റിപ്പോർട്ട് കൈമാറിയത്. ആരോപണ വിധേയരായ സിനിമാക്കാരെ  രക്ഷിക്കാൻ വേണ്ടിയാണ് പിണറായി റിപ്പോർട്ട്  ഒളിപ്പിച്ചത്.

 

മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിം​ഗ അനീതിയും ലൈം​ഗിക ചൂഷണവുമെന്ന വെളിപ്പെടുത്തലാണ്  ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.  പുറമേ കാണുന്നത് പോലെ സുന്ദരമല്ല മലയാള സിനിമയിലെ താരങ്ങളും നക്ഷത്രങ്ങളുമെന്ന ആമുഖത്തോടെയാണ് ലിം​ഗ വിവേചനവും ലൈം​ഗിക അതിക്രമവും ക്രിമിനൽ പ്രവര‍്ത്തികളും ലോബിയിം​ഗും വെളിപ്പെടുത്തുന്ന വിശദമായ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.നിർമ്മാതാക്കളുടെയും സംവിധായകരുടെയും അടക്കം ലൈം​ഗിക താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന രീതിയിൽ അധികാര ക്രമം ചലച്ചിത്ര മേഖലയിലുണ്ടെന്ന നിരവധി മൊഴികള‍് കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ മുൻനിര അഭിനേത്രിമാർ ഉൾപ്പെടെ അമ്പതിലേറെപ്പോരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല‍്കിയിട്ടുള്ളത്എന്നാൽ ലഹരിയെ കുറിച്ച് ഒരു അന്വേഷണവുംമൊഴി നൽകിയിട്ടുണ്ട്.

 

മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മജിസ്ട്രേട്ടിനു മുന്നിൽ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയതായും പരാതിക്കാരിയായ നടി പറഞ്ഞു, . എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ്  രഹസ്യമൊഴി നൽകിയത്.  ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച ആർജവമാണ് പരാതി നൽകാനുള്ള പ്രേരണ. സർക്കാരിൽ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതലൊന്നും പറയുന്നില്ല, നടി കൂട്ടിച്ചേർത്തു.

 

മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് നേതാവായിരുന്ന അ‌ഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അ‌ന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അ‌ജിതാ ബീഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി  നൽകിയിരുന്ന കേസുകളിൽ മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയാണ് ഇന്നലെ മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയത്.

 

ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ച് അഞ്ച് വർഷം എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. റിപ്പോർട്ട് പുറത്ത് വന്നതോടെ എന്തെങ്കിലും ചെയ്തുവെന്ന് കാണിക്കാനാണോ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതെന്നും കോടതി ആരാഞ്ഞു. എന്നാൽ റിപ്പോർട്ടിന്റെ സ്വഭാവം കണക്കിലെടുത്താണ് നടപടി എടുക്കാത്തതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് കുമാർ പറഞ്ഞു. ശക്തരായ വ്യക്തികളാണ് സിനിമ മേഖല നിയന്ത്രിക്കുന്നത്. ഒട്ടേറെ പണ ഇടപാടുകൾ നടക്കുന്ന മേഖലയാണിതെന്നും രഞ്ജിത്ത് കുമാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ മറുപടിയോടെ സംസ്ഥാന സർക്കാരിനെ സംശയത്തിൽ ആക്കുകയാണോ എന്ന് രഞ്ജിത്ത് കുമാറിനോട് സുപ്രീംകോടതി ചോദിച്ചു. ക്രിമിനൽ കേസ് എടുത്തില്ലെങ്കിലും, ഹേമ കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കുന്നത് സംബന്ധിച്ച നിരവധി ചർച്ചകൾ നടത്തിയിരുന്നുവെന്ന് വനിതാ കമ്മിഷൻ അഭിഭാഷക കോടതിയെ അറിയിച്ചു.

 

പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലെന്ന് അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മാല പാർവതിയും മേക്കപ്പ് ആർട്ടിസ്റ്റും ഹൈക്കോടതിയെ സമീപിച്ചിട്ടില്ലെന്ന് സംസ്ഥാന വനിത കമ്മിഷൻ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് നോഡൽ ഓഫീസർ ഉണ്ടെന്നും, അവരോടും പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യം ഇല്ലെന്ന കാര്യം അറിയിച്ചിട്ടില്ലെന്നുമാണ് അറിവെന്നും വനിത കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു.പരാതിയില്ലാതെ കേസെടുത്താൽ കേസിൽ നിന്നും ഊരി പോകുന്ന സാഹചര്യം വന്നു ചേരും. സുപ്രീം കോടതിയുടെ ന്യായമായ സംശയങ്ങൾക്ക് മറുപടി പറയാൻ കഴിയാത്ത സാഹചര്യമാണ് സർക്കാരിന് മുന്നിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥി ക്ഷമ ചോദിച്ചു; വിദ്യാര്‍ഥിയോട് ക്ഷമിച്ചുവെന്ന് പ്രിന്‍സിപ്പല്‍  (39 minutes ago)

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് തിരിച്ചടി: ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നീക്കം, ജെഡിയു മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു  (2 hours ago)

ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിലെ കാഠിന്യമേറിയ ജോലികള്‍ ചെയ്യേണ്ടിവരും  (2 hours ago)

അഞ്ചലിൽ 9 വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം...  (2 hours ago)

കൊല്ലപ്പെട്ട ആതിരയുടെ വീട്ടിൽ റൂറൽ പോലീസ് മേധാവി പരിശോധന നടത്തി; മൃതദേഹം വെഞ്ഞാറമൂട്ടിലെ വസതിയിൽ എത്തിച്ചു...  (2 hours ago)

ഇരുപത്തിരണ്ടുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ഓടുന്ന കാറില്‍ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; ഡോറിലിരുന്ന് അഭ്യാസം കാണിച്ച ആളും കാര്‍ ഓടിച്ചിരുന്ന ഡ്രൈവറും ഇനി കുറച്ചു നാളത്തേക്ക് വാഹനം ഓടിക്കേണ്ട  (3 hours ago)

ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ: 10 വര്‍ഷം പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഇനിയുമുണ്ട് വര്‍ഷങ്ങള്‍ നീളുന്ന കടമ്പകള്‍: ഗ്രീഷ്മയുടെ ജീവിതം അവസാനിച്ചിട്ടില്ല...  (3 hours ago)

ഒമ്പത് വയസുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍  (3 hours ago)

സുപ്രീം കോടതിയ്ക്ക് മുൻപിൽ പെട്ട് സർക്കർ  (4 hours ago)

ബെനാമി കമ്പനികള്‍ക്ക് കോടികളുടെ കരാര്‍, ഏക്കര്‍കണക്കിനു സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി: എല്ലാം പഞ്ചായത്ത് പ്രസിഡന്റായിരിക്കെ  (4 hours ago)

ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്.. എന്റേതായ പരിമിതികൾ എനിക്കുണ്ട്- സീമവിനീത്  (4 hours ago)

കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പ് നേരത്തെ നൽകി; ഭർത്താവ് പുറത്ത് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ആതിരയുടെ ഭീഷണിയും:- കഠിനംകുളത്ത് സംഭവിച്ചത്...  (6 hours ago)

കൃഷ്ണകുമാറിന്റെ അടുത്ത മരുമകൻ ആരാണെന്ന് കണ്ടോ? വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ  (6 hours ago)

Malayali Vartha Recommends