കൊല്ലപ്പെട്ട ആതിരയുടെ വീട്ടിൽ റൂറൽ പോലീസ് മേധാവി പരിശോധന നടത്തി; മൃതദേഹം വെഞ്ഞാറമൂട്ടിലെ വസതിയിൽ എത്തിച്ചു...
കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആതിരയുടെ മൃതദേഹം കഠിനംകുളത്തും, തുടർന്ന് വെഞ്ഞാറമൂടിലെ സ്വന്തം വീട്ടിലുമെത്തിച്ചു. മൃതദേഹം വെഞ്ഞാറമൂട്ടിലെ വസതിയിൽ ആയിരിക്കും സംസ്ക്കരിക്കുക. കൊല്ലപ്പെട്ട ആതിരയുടെ വീട്ടിൽ റൂറൽ പോലീസ് മേധാവി പരിശോധന നടത്തി. പ്രതിയെന്ന് സംശയിക്കുന്ന ഇൻസ്റ്റാഗ്രാം സുഹൃത്ത് വാടകയ്ക്ക് താമസിച്ച പെരുമാതുറയിലെ വീട്ടിലും ഇന്ന് പരിശോധന നടത്തും. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവിടെ നിന്നും ഇയാൾ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല. വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ എന്നാണ് വിവരം.
നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം, ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം, ഡാൻസാഫ് സംഘം, കഠിനംകുളം-ചിറയിൻകീഴ് പോലീസ് എന്നിങ്ങനെ നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. കൊല നടത്തിയതിന് ശേഷം പ്രതി സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് ആലിയാട് സ്വദേശിനി ആതിര (30) ആണ് കൊല്ലപ്പെട്ടത്.
കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആതിര. ചൊവ്വാഴ്ച രാവിലെ പൂജയ്ക്ക് പോയ രാജീവ് പതിനൊന്നരയോടെ ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസിനോട് പറഞ്ഞത്. ഇതിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ ആതിരയുമായി സൗഹൃദമുള്ള ആൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു.
സമൂഹമാധ്യമത്തിലൂടെ ദീർഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം വാടകയ്ക്കു താമസമാരംഭിച്ചത്. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാൻ ഇയാൾ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും ആതിര അതു നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് കരുതുന്നു. തനിയ്ക്ക് നേരെ ഉണ്ടായ വധഭീഷണി പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്ന് ഭർത്താവ് രാജീവ് വ്യക്തമാക്കി.
ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നല്‍കി. എന്നാല്‍, വിലക്ക് അവഗണിച്ചു ആതിര സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു എന്നാണ് സൂചനകള്‍. ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നത്. പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതി ട്രെയിനില്‍ കയറി സ്ഥലംവിട്ടെന്നാണു നിഗമനം. 4 സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകൾ ആതിരയെ 8 വർഷം മുൻപാണു വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതും. ആറുവയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു. ഇതിനു ശേഷം വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയാണ് പ്രതി വീട്ടിലേയ്ക്ക് കടന്നത്.
രാവിലെ ക്ഷേത്രത്തിൽ പോയി മടങ്ങി എത്തിയ ഭർത്താവ് രാജീവാണ് ആതിരയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ഗോവിന്ദനെ സ്കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ അനുമാനം. എട്ടേമുക്കാലിനും ഒൻപതു മണിക്കും ഇടയിലാണ് കുട്ടിയുടെ സ്കൂൾ ബസ് വരുന്നത്. ചിരിച്ചുകൊണ്ട് മകനെ സ്‌കൂൾ ബസ് കയറ്റി വിടാൻ പോയ ആതിരയെ അയൽവാസികളും കണ്ടിരുന്നു.
https://www.facebook.com/Malayalivartha