ഓടിക്കൊണ്ടിരുന്ന ആഡംബര കാറിനു തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ക്യാംപസില്‍ ഓടിക്കൊണ്ടിരുന്ന ആഡംബര കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടമൊഴിവായി. ഇന്ന് ഉച്ചയ്ക്ക് കുസാറ്റിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിനു മുന്നിലൂടെ കളമശേരിയിലേക്ക് പോവുകയായിരുന്ന കാറാണ് കത്തി നശിച്ചത്.
75 ലക്ഷത്തോളം വില വരുന്ന കാറാണിത്. ബോണറ്റില്‍ നിന്ന് പുക ഉയരുന്നതു കണ്ട യാത്രക്കാര്‍ ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ അഗ്‌നിരക്ഷാ സേനയുടെ ഒരു യൂണിറ്റും സ്ഥലത്തെത്തി തീ അണച്ചു. കാര്‍ പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. എന്താണ് തീ പിടുത്തത്തിന് കാരണമായതെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha