ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
താമരശ്ശേരി പുതുപ്പാടിയില്‍ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റിമാന്‍ഡിലായതിനെത്തുടര്‍ന്ന് ജില്ലാ ജയിലില്‍ കഴിയുകയായിരുന്നു ആഷിഖ്. മാനസിക വിഭ്രാന്തി കാണിച്ചതോടെയാണ് ഇന്ന് ആഷിഖിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേ സമയം, ആഷിഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് താമരശ്ശേരി കോടതിയില്‍ അപേക്ഷ നല്‍കി. ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഇനി ആഷിഖിനെ കസ്റ്റഡിയില്‍ വിടുക. കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കല്‍ സുബൈദയെ (52) മകന്‍ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. അടുത്ത വീട്ടില്‍ നിന്നും തേങ്ങ പൊതിക്കാനെന്നു പറഞ്ഞ് കത്തി വാങ്ങിക്കൊണ്ടുവന്നാണ് കൊലപാതകം നടത്തിയത്.
ലഹരിക്കടിമയായ ആഷിഖ് മുന്‍പു രണ്ട് തവണ ഉമ്മയെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്നാണ് ഇന്‍ക്വസ്റ്റ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇരുപതിലധികം വെട്ടേറ്റിരുന്നു. കഴുത്ത് അറ്റുവീഴാറായ അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha