ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനു പണമില്ല; കുട്ടികളില്‍ നിന്ന് ഫീസായി പിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം
മാര്‍ച്ചില്‍ നടത്തേണ്ട ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ചെലവിനുള്ള പണം കുട്ടികളില്‍ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം.
സ്‌കൂളുകള്‍ക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മാര്‍ച്ച് മൂന്നിനാണ് പരീക്ഷ തുടങ്ങുന്നത്. അക്കൗണ്ടില്‍ തുകയില്ലെന്നാണ് ഉത്തരവില്‍ നല്‍കുന്ന വിശദീകരണം.
പരീക്ഷാ നടത്തിപ്പിനുള്ള പണം വകമാറ്റി ചെലവഴിച്ചതിനാല്‍ പ്രതിസന്ധിയുണ്ടായി എന്നാണ് ആരോപണം. പരീക്ഷകള്‍ നടത്തുന്നതിനുള്ള പണം നേരത്തെതന്നെ സ്‌കൂളുകള്‍ക്ക് അനുവദിക്കുമായിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷം തുക അധികമുണ്ടെങ്കില്‍ മടക്കി നല്‍കിയാല്‍ മതി.
പൊതു പരീക്ഷകള്‍ക്കായി കുട്ടികളില്‍ നിന്നും സര്‍ക്കാര്‍ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം എത്തുന്നതാകട്ടെ ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ടിലാണ്. എന്നിട്ടും പണമില്ല എന്നു പറയുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം.
https://www.facebook.com/Malayalivartha