Widgets Magazine
23
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ചെല്ലാനം സ്വദേശി ജോൺസൺ; ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും, കൊച്ചിയിലും താമസം.. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലം


വട്ടം ചുറ്റി പോലീസ്... കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്; പെരുമാതുറയിലെ മുറിയില്‍ പരിശോധന


കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടി... മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കര്‍ണാടക എക്സ്പ്രസ് ഇടിച്ച് എട്ട് മരണം...


ഒരു കോടി ചെലവഴിച്ച് സർക്കാർ രൂപം കൊടുത്ത ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ആയുസ് തിങ്കളാഴ്ച വരെ മാത്രം..പരാതിയില്ലാത്ത വിഷയങ്ങളിലും എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്യാമോ എന്ന വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും..


ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്.. എന്റേതായ പരിമിതികൾ എനിക്കുണ്ട്- സീമവിനീത്

വട്ടം ചുറ്റി പോലീസ്... കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്; പെരുമാതുറയിലെ മുറിയില്‍ പരിശോധന

23 JANUARY 2025 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍...

ത്രിവര്‍ണപതാകയുമായി അമേരിക്കയിലെ ടെന്നസിയുടെ ആകാശത്തുനിന്നു ചാടിയ കോഴിക്കോട് സ്വദേശി ജിതിന്‍ വിജയന്‍ ടെന്‍സിംഗ് നോര്‍ഗെ ദേശീയ സാഹസിക പുരസ്‌കാര തിളക്കത്തില്‍

നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി... ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്

ലോട്ടറി അടിച്ച സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് പാര്‍ട്ടി നല്‍കി, ഒടുവില്‍ കിട്ടിയത് തലയ്ക്കടി, യുവാവ് ഗുരുതരാവസ്ഥയില്‍

ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ചെല്ലാനം സ്വദേശി ജോൺസൺ; ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും, കൊച്ചിയിലും താമസം.. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലം

ഏറെ ഞെട്ടിപ്പിക്കുന്നതാണ് തിരുവനന്തപുരം കഠിനംകുളത്തെ കൊലപാതകം. ആതിരയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്. കൃത്യമായ, വ്യക്തമായ ഉത്തരം 40 മണിക്കൂറായിട്ടും പൊലീസിനില്ല. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്താണ് 30 കാരി ആതിരയെ കൊന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതി എവിടെയാണ് എന്നതിനെക്കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. കൊലക്ക് ശേഷം പ്രതി കൊണ്ടുപോയ ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്താനായി എന്നത് മാത്രമാണ് അന്വേഷണത്തില്‍ ഇതുവരെയുണ്ടായ പുരോഗതി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജാരിയായ ഭര്‍ത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആതിരയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാന്‍ കഠിനംകുളത്ത് എത്താറുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഈ സമയങ്ങളില്‍ യുവാവ് താമസിക്കാറുള്ള പെരുമാതുറയിലെ മുറിയില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പ് ഇയാള്‍ തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കില്‍ ആതിരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം സുഹൃത്തുമായുള്ള ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തില്‍ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്‌കൂട്ടറുമെടുത്താണ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്.

ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ വാഹനം വച്ച ശേഷം ട്രെയിന്‍ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്‍െ കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ പൂജാരിയായ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 8.30ന് മകനെ സ്‌കൂളില്‍ വിട്ടപ്പോഴും യുവതി വീട്ടില്‍ ഉണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. യുവാവ് രണ്ടുദിവസം മുമ്പ് യുവതിയുടെ വീട്ടില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊലയ്ക്ക് ശേഷം യുവതിയുടെ സ്‌കൂട്ടറുമായിട്ടാണ് അക്രമി രക്ഷപ്പെട്ടത്. വീടിന്റെ മതില്‍ ചാടിയാണ് അക്രമി വീടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കഠിനംകുളം, ചിറയിന്‍കീഴ് ഭാഗത്തെ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. കൊലക്ക് ശേഷം പ്രതി ഈ സ്‌കൂട്ടറിലാണ് രക്ഷപ്പെട്ടത്. സ്‌കൂട്ടറില്‍ എത്തിയ പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്.

ഇയാള്‍ പെരുമാതുറയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പോലീസ് കണ്ടെത്തി. നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം. ആതിര ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍...  (6 minutes ago)

ത്രിവര്‍ണപതാകയുമായി അമേരിക്കയിലെ ടെന്നസിയുടെ ആകാശത്തുനിന്നു ചാടിയ കോഴിക്കോട് സ്വദേശി ജിതിന്‍ വിജയന്‍ ടെന്‍സിംഗ് നോര്‍ഗെ ദേശീയ സാഹസിക പുരസ്‌കാര തിളക്കത്തില്‍  (14 minutes ago)

നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി... ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്  (34 minutes ago)

ലോട്ടറി അടിച്ച സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് പാര്‍ട്ടി നല്‍കി, ഒടുവില്‍ കിട്ടിയത് തലയ്ക്കടി, യുവാവ് ഗുരുതരാവസ്ഥയില്‍  (43 minutes ago)

ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ചെല്ലാനം സ്വദേശി ജോൺസൺ; ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും, കൊച്ചിയിലും താമസം.. പ്രതിയ്ക്ക് ക്രിമിനൽ പ  (50 minutes ago)

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ അക്രമത്തില്‍ പരിക്കേറ്റു ചികിത്സയിലുള്ള ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് പ്രതി ഋതു നിരാശ പ്രകടിപ്പിച്ചതായി പൊലീസ്  (1 hour ago)

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

റഷ്യയ്ക്ക് മുന്നറിയിപ്പ്... അധികാരം ഏറ്റെടുത്ത ഉടനെ നിര്‍ണായക തീരുമാനവുമായി ട്രംപ്; യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണം; ഇല്ലെങ്കില്‍ കടുത്ത നടപടി  (2 hours ago)

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് സമാപനം  (2 hours ago)

വട്ടം ചുറ്റി പോലീസ്... കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്; പെരുമാതുറയിലെ മുറിയില്‍ പരിശോധന  (2 hours ago)

കാസര്‍കോട് മുന്‍ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം...  (2 hours ago)

മത്സ്യ തൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1,50000/ രൂപ തിരിമറി... ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ക്ക് 5 വര്‍ഷം തടവും1.58 ലക്ഷം പിഴയും  (3 hours ago)

പന്തീരങ്കാവില്‍ ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു  (3 hours ago)

കോഴിക്കോട് നാദാപുരത്തിന് സമീപം തൂണേരിയില്‍ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം... പോലീസ് അന്വേഷണം തുടങ്ങി  (3 hours ago)

Malayali Vartha Recommends