കോഴിക്കോട് നാദാപുരത്തിന് സമീപം തൂണേരിയില്‍ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം... പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് നാദാപുരത്തിന് സമീപം തൂണേരിയില്‍ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം... പോലീസ് അന്വേഷണം തുടങ്ങി
ഓര്‍ക്കാട്ടേശ്ശേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ഫിദ ഫാത്തിമയാണ് (22) ചൊവ്വാഴ്ച ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ ഓര്‍ക്കാട്ടേരിയിലെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയാണ് ഫിദ ജീവനൊടുക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഫിദ തൂണേരിയിലെ തന്റെ വീട്ടിലെത്തിയത്.
അന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഫിദയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ഉടനെ തന്നെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഫിദയുടേയും ഇര്‍ഫാന്റേയും വിവാഹം. മരണകാരണം ഇതുവരെ വ്യക്തമല്ല. യുവതിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha