മത്സ്യ തൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1,50000/ രൂപ തിരിമറി... ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ക്ക് 5 വര്‍ഷം തടവും1.58 ലക്ഷം പിഴയും
മത്സ്യ തൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1,50000/ രൂപ തിരിമറി നടത്തിയ കേസില്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടറെ 5 വര്‍ഷം കഠിന തടവിനും 1,58000/രൂപ പിഴയോടുക്കാനും ശിക്ഷിച്ചു. വെട്ടൂര്‍ മത്സ്യ ഭവന്‍ ഓഫീസിലെ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബേബന്‍. ജെ. ഫെര്‍ണാണ്ടസിനെയാണ് ശിക്ഷിച്ചത്.
തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി എം.വി. രാജകുമാരയാണ് ശിക്ഷ വിധിച്ചത്. പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 1,50000/ബ രൂപ തിരിമറി നടത്തി സര്‍ക്കാറിന് സാമ്പത്തിക നഷ്ടവും പ്രതിക്ക് അന്യായ സാമ്പത്തിക ലാഭവും ഇടയാക്കിയെന്നാണ് കേസ്.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീമതി വീണ സതീശന്‍ ഹാജരായി. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിലെ മുന്‍ ഡിവൈഎസ്പി ശ്രീകുമാരന്‍ നായര്‍ , മുന്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന അനില്‍കുമാര്‍, ജി.എല്‍. അജിത് കുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി. മുന്‍ ഡി വൈ എസ് പിഎസ്. രാജേന്ദ്രന്‍ കുറ്റപത്രം സമര്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha