Widgets Magazine
23
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ചെല്ലാനം സ്വദേശി ജോൺസൺ; ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും, കൊച്ചിയിലും താമസം.. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലം


വട്ടം ചുറ്റി പോലീസ്... കഠിനംകുളത്ത് യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്; പെരുമാതുറയിലെ മുറിയില്‍ പരിശോധന


കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടി... മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കര്‍ണാടക എക്സ്പ്രസ് ഇടിച്ച് എട്ട് മരണം...


ഒരു കോടി ചെലവഴിച്ച് സർക്കാർ രൂപം കൊടുത്ത ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ആയുസ് തിങ്കളാഴ്ച വരെ മാത്രം..പരാതിയില്ലാത്ത വിഷയങ്ങളിലും എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്യാമോ എന്ന വിഷയത്തിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും..


ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്.. എന്റേതായ പരിമിതികൾ എനിക്കുണ്ട്- സീമവിനീത്

ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ചെല്ലാനം സ്വദേശി ജോൺസൺ; ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും, കൊച്ചിയിലും താമസം.. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലം

23 JANUARY 2025 10:38 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു....

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍

കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി പ്രതി മുങ്ങി... അതിസാഹസികമായി പിടികൂടി പൊലീസ്

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍

കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ളയില്‍ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടും പ്രതിരോധിക്കാതെ മുഖ്യമന്ത്രി

കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ചെല്ലാനം സ്വദേശി ജോൺസൺ ഓസേപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോൺസൺ ഔസേപ്പ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു.

മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ വീട്ടമ്മയുടെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സമയങ്ങളിൽ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. ഇയാൾ മൂന്ന് ദിവസം മുൻപ് തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ആതിരയെ ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പൊലീസിന് മൊഴി നൽകിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്.

പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.


കൊലപാതകിയെന്ന് സംശയിക്കുന്ന ജോൺസൺ ഔസേപ്പ് ആതിരയുടെ കുടുംബ വീടിൻ്റെ പരിസരത്തും എത്തിയതായി നാട്ടുകാർ വെളിപ്പെടുത്തി. ആഴ്‌ചകൾക്ക് മുൻപ് കഠിനം കുളത്തെ വീട്ടിൽ നിന്നും മാറി കുടുംബവീടായ വെഞ്ഞാറമൂട് ആലിയാട് മൂളയം പഴവിള പ്ലാവിള വീട്ടിൽ ആതിര ദിവസങ്ങളോളം താമസിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഇതേ സമയം ചെല്ലാനം സ്വദേശിയായ ജോൺസൺ സമീപത്തെ കടയിൽ എത്തി ആതിരയുടെ കുടുംബത്തെക്കുറിച്ച് അന്വേഷണം നടത്തിയെന്നാണ് വിവരം. പ്രതിയുടെ ഫോട്ടോ നാട്ടുകാരിൽ ചിലർ തിരിച്ചറി ഞ്ഞിട്ടുണ്ട്.

പാചകത്തൊഴിലാളിയായ കുട്ടപ്പന്റെയും അമ്പിളിയുടേയും ഇളയ മകളാണ് ആതിര. കൊല്ലപ്പെടുന്നതിന്റെ തലേദിവസവും ആതിര കുടുംബത്തോടൊപ്പം മാതാപിതാക്കളെ കാണാൻ മൂളയത്തെ വീട്ടിൽ എത്തിയിരുന്നു. തിരികെ പോയെങ്കിലും ചൊവ്വാഴ്ച ആതിരയെ കുടുംബ വീ ട്ടിലേക്ക് കൂട്ടിക്കൊണ്ട് വരാനായി പോകുന്നതിനിടെയായിരുന്നു കൊലപാതകം ഉണ്ടായത്. സമൂഹ മാധ്യമത്തിലൂടെ ജോൺസണുമായി ആറേഴ് മാസങ്ങൾക്ക് മുമ്പാണ് ആതിര പരിചയത്തിലാകുന്നത്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പിന്നീടാണ് ആതിര തിരിച്ചറിഞ്ഞത്.

 

ഇയാളുമായുള്ളബന്ധത്തെ ചൊല്ലി രാജീവും ആതിരയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്നും ഈ യുവാവിൽ നിന്ന് ആതിരയ്ക്ക് ഭീഷണി നേരിട്ടതിനാൽ പൂജയ്ക്ക് പോകുന്ന നേരങ്ങളിൽ തന്നോടൊപ്പം ക്ഷേത്രത്തിൽ വന്നിരിക്കാൻ രാജീവ് ആവശ്യപെട്ടിരുന്നതായും പറയപ്പെടുന്നു. കഠിനംകുളം പരിസരത്ത് ഒരുമാസത്തിലേറെയായി പ്രതി വന്നുപോയിരുന്നു. പെരുമാതുറ ഭാഗത്തെ ഒരു കെട്ടിടത്തിൽ ഇയാൾ ഡിസംബർ, ജനുവരി മാസങ്ങളിലായി പലതവണ വന്നുതാമസിച്ചതായാണ് വിവരം.

പെരുമാതുറ ഹാർബറിൽ ജോലിയ്ക്ക് വന്നുവെന്നും മറ്റുമായിരുന്നു വീട്ടുടമസ്ഥനോട് പറഞ്ഞിരുന്നത്. സംഭവത്തിന്റെ എല്ലാ വശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ആതിരയുടെ ഭർത്താവ് രാജീവിന്റെ മൊഴി കഴിഞ്ഞ ദിവസവും പോലീസ് രേഖപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു....  (31 minutes ago)

സൗദി പ്രോ ലീഗില്‍ ടോപ് സ്‌കോററായി പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നതിനു രണ്ട് സ്‌കൂളുകളെ വിലക്കിയ തീരുമാനം പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍  (2 hours ago)

കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി പ്രതി മുങ്ങി... അതിസാഹസികമായി പിടികൂടി പൊലീസ്  (2 hours ago)

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 60,200 രൂപ  (3 hours ago)

കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ളയില്‍ സര്‍ക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടും പ്രതിരോധിക്കാതെ മുഖ്യമന്ത്രി  (3 hours ago)

ഇംഗ്ലണ്ടിനെതിരായ ടി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം  (3 hours ago)

പ്രശസ്ത മലയാള സിനിമാതാരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു  (3 hours ago)

ത്രിവര്‍ണപതാകയുമായി അമേരിക്കയിലെ ടെന്നസിയുടെ ആകാശത്തുനിന്നു ചാടിയ കോഴിക്കോട് സ്വദേശി ജിതിന്‍ വിജയന്‍ ടെന്‍സിംഗ് നോര്‍ഗെ ദേശീയ സാഹസിക പുരസ്‌കാര തിളക്കത്തില്‍  (4 hours ago)

നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി... ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്  (4 hours ago)

ലോട്ടറി അടിച്ച സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് പാര്‍ട്ടി നല്‍കി, ഒടുവില്‍ കിട്ടിയത് തലയ്ക്കടി, യുവാവ് ഗുരുതരാവസ്ഥയില്‍  (4 hours ago)

ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ചെല്ലാനം സ്വദേശി ജോൺസൺ; ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് മൂന്നു വർഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും, കൊച്ചിയിലും താമസം.. പ്രതിയ്ക്ക് ക്രിമിനൽ പ  (4 hours ago)

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ അക്രമത്തില്‍ പരിക്കേറ്റു ചികിത്സയിലുള്ള ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് പ്രതി ഋതു നിരാശ പ്രകടിപ്പിച്ചതായി പൊലീസ്  (5 hours ago)

Malayali Vartha Recommends