നെയ്യാറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി... ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്
നെയ്യാറില്‍ 33 വയസ് തോന്നിപ്പിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെ വലിയ വിളാകം കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആറിന്റെ കരയില്‍ നിന്ന് സ്ത്രീയുടെയും പുരുഷന്റേതുമെന്ന് കരുതുന്ന ചെരിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.
നെയ്യാറില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം.തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കും.
https://www.facebook.com/Malayalivartha