ത്രിവര്‍ണപതാകയുമായി അമേരിക്കയിലെ ടെന്നസിയുടെ ആകാശത്തുനിന്നു ചാടിയ കോഴിക്കോട് സ്വദേശി ജിതിന്‍ വിജയന്‍ ടെന്‍സിംഗ് നോര്‍ഗെ ദേശീയ സാഹസിക പുരസ്‌കാര തിളക്കത്തില്‍
ത്രിവര്‍ണപതാകയുമായി അമേരിക്കയിലെ ടെന്നസിയുടെ ആകാശത്തുനിന്നു ചാടിയ കോഴിക്കോട് സ്വദേശി ജിതിന്‍ വിജയന്‍ ടെന്‍സിംഗ് നോര്‍ഗെ ദേശീയ സാഹസിക പുരസ്‌കാര തിളക്കത്തില്‍.
2023ലെ എയര്‍ അഡ്വഞ്ചര്‍ വിഭാഗത്തിലെ പുരസ്‌കാരമാണ് ജിതിനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ജിതിന് പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു.
2023 ജൂലായ് 1ന് വേള്‍ഡ് എയര്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ത്രിവര്‍ണപതാകയുമേന്തി 42,431 അടി (ഏകദേശം 13 കിലോമീറ്റര്‍) ഉയരത്തില്‍ നിന്ന് ചാടി ജിതിന്‍ ഈ സാഹസിക നേട്ടമുണ്ടാക്കിയത്. മൂന്ന് വര്‍ഷമായി യുണൈറ്റഡ് സ്റ്റേറ്റ് പാരച്ച്യൂട്ട് അസോസിയേഷനില്‍ സ്‌കൈ ഡൈവിംഗ് പരിശീലനം നടത്തുന്ന 42കാരനായ ജിതിന്,4 ലോക,2 ഏഷ്യന്‍,2 ദേശീയ റെക്കാഡുകളാണ് ഉള്ളത്.
കോഴിക്കോട് ബാലുശേരി മലയില്‍ അകത്തോട്ട് വീട്ടില്‍ വിജയന്‍- സത്യഭാമ ദമ്പതികളുടെ മകനാണ് ഐ.ടി പ്രൊഫഷണലായ ജിതിന്‍ വിജയന്‍. ഭാര്യ ദിവ്യ എറണാകുളത്തെ ടെക് മെന്‍സിലെ സി.ഇ.ഒയാണ്. ഒരു മകനുണ്ട്.
" f
https://www.facebook.com/Malayalivartha