ഒരു വർഷക്കാലമായി സൂക്ഷിച്ച അടുപ്പം; പട്ടാപ്പകല്‍ വീട്ടിൽ വന്നുകയറിയത് ഭര്‍ത്താവും അയൽവാസികളും അറിഞ്ഞില്ല : ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കി...
കഠിനംകുളം സ്വദേശി ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺസൺ ഔസേപ്പിന് വേണ്ടി ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്. ചെല്ലാനം സ്വദേശി ജോൺസൺ ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ്. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായിരുന്നു ജോൺസൺ. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് ഇയാൾ സിം കാർഡ് എടുത്തിരിക്കുന്നത്. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോൺസൺ ഔസേപ്പ്. ചെല്ലാനത്ത് നിന്നുള്ള യുവതിയെ വിവാഹം കഴിച്ച് അവിടെ താമസമാക്കിയതായിരുന്നു. മൂന്ന് വർഷമായി ഭാര്യയെ പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണ്.
ഒരു വർഷക്കാലമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. നേരത്തെ യുവതി ജോൺസനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ പണം തട്ടിയിരുന്നത്. ഒടുവിൽ കൂടെ പോകണമെന്ന് ജോൺസൺ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒൻപതു മണിയോടെ വീട്ടിലെത്തിയ ജോൺസന് യുവതി ചായ കൊടുത്തു. പിന്നീടാണ് യുവതിയെ എന്തോ നൽകി മയക്കിയതിന് ശേഷം കഴുത്തിൽ കത്തി കുത്തിവലിക്കുകയായിരുന്നു. അന്നേദിവസം രാവിലെ പ്രതി പെരുമാതുറയുടെ വാടകവീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് പ്രതി ജോൺസൺ.
ആതിരയുടെ ഭര്‍ത്താവ് രാജീവ് പൂജാരിയായ അമ്പലത്തിന് തൊട്ടടുത്താണ് കൊലനടന്ന വീട്. ഈ വീട്ടിലേക്ക് പട്ടാപ്പകല്‍ ഒരാള്‍ വന്നുകയറിയത് ഭര്‍ത്താവ് അറിഞ്ഞിട്ടില്ല. ആതിരയുടെ മൃതദേഹം ആദ്യം കണ്ട് പൊലീസിനെ അറിയിച്ചതും ഭര്‍ത്താവാണ്. ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പൊലീസ് ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഭര്‍ത്താവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെയും ജോൺസനെ കണ്ടെത്തുന്നതിലൂടെയും കേസിൽ വ്യക്തത വരും.
സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നതോടെ ആതിരയെ പലതവണ സുഹൃത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവാഹമോചിതനായ ഇയാള്‍ക്കൊപ്പം ഇറങ്ങിച്ചെല്ലണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കൊലയില്‍ കലാശിച്ചതും ഇതേ ഭീഷണിയും തര്‍ക്കവുമാണെന്നാണ് പൊലീസിന്റെ നിഗമനം.
കൊലയ്ക്ക് ശേഷം പ്രതി കൊണ്ടുപോയ ആതിരയുടെ സ്കൂട്ടർ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്ന് നേരത്തേ കണ്ടെത്തി. അതിനാല്‍ പ്രതി ട്രയിന്‍ കയറി പോയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സുഹൃത്തിനെക്കുറിച്ച് ഏഴ് മാസം മുമ്പ് ആതിര പറഞ്ഞിരുന്നതായും ഭര്‍ത്താവ് പറയുന്നുണ്ട്. എന്നിട്ടും ഭര്‍ത്താവ് ആ സുഹൃത്തിനെക്കുറിച്ചോ ബന്ധത്തെക്കുറിച്ചോ കൂടുതല്‍ അന്വേഷിച്ചിട്ടില്ല. ഈ സുഹൃത്തിന്റെ പേരോ അഡ്രസോ ഒന്നും തന്നെ രാജേഷ് അന്വേഷിച്ചിട്ടില്ലെന്നതും പൊലീസിനെ സംശയത്തിലാക്കുന്നുണ്ട്.
സംഭവ ദിവസം കാണാതായ ആതിരയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. കുറ്റകൃത്യത്തിന് ശേഷം പ്രതി സ്കൂട്ടറിൽ ചിറയിൻകീഴിലെത്തി തീവണ്ടിയിൽ രക്ഷപ്പെടുകയോ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇതിവിടെ ഉപേക്ഷിച്ചതോ ആകാനുള്ള സാധ്യത പോലീസ് കാണുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടരക്ക് ആതിര മകനെ സ്കൂളിൽ അയക്കുന്നത് കണ്ടവരുണ്ട്. അതിനാൽ ഇതിന് ശേഷം കൊലപാതകം നടന്നതായാണ് നിഗമനം.
കഠിനംകുളത്ത് നിന്ന് പുറപ്പെട്ട് സാധാരണ ഗതിയിൽ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെത്താൻ അരമണിക്കൂറെങ്കിലും എടുക്കും. രാവിലെ 9.05 ന് തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്സ്പ്രസ്, 9.01 ന് കൊല്ലത്തേക്കുള്ള പാസഞ്ചർ എന്നിവ പോയിക്കഴിഞ്ഞാൽ ഇരു ഭാഗത്തേക്കും പിന്നീട് പതിനൊന്ന് മണിക്ക് ശേഷമേ തീവണ്ടിയുള്ളൂ.
അതിനാൽ ഈ സമയത്തിനുള്ളിൽ ഇയാൾ ഇവിടെയെത്തി രക്ഷപ്പെട്ടോ എന്നതും പരിശോധിക്കുന്നുണ്ട്. പട്ടാപകൽ സാമാന്യം തിരക്കേറിയ റോഡരികിലുള്ള വീട്ടിൽ കൊലപാതകം നടത്തിയിട്ട് ആരുടെയും കണ്ണിൽപ്പെടാതെ പ്രതി പരിസരം വിട്ട് പോയെന്നത് ഇത്തരം നിഗമനങ്ങളെ അപ്രസക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha