Widgets Magazine
23
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച്, ഹൈദരാബാദ് സ്വദേശിയായ മുൻ സൈനികൻ..ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്ത്...


ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍..വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


പുതിയ ഗവർണറെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് നമ്മുടെ കേരളം സർക്കാർ... അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ...


ഹൂതികളുടെ കാലനായി ട്രംപ്..ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി...റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക.. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വരുന്നത് മുട്ടൻ പണി..


ഒരു വർഷക്കാലമായി സൂക്ഷിച്ച അടുപ്പം; പട്ടാപ്പകല്‍ വീട്ടിൽ വന്നുകയറിയത് ഭര്‍ത്താവും അയൽവാസികളും അറിഞ്ഞില്ല : ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കി...

കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട; മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപ കോട്ടയത്ത് പിടികൂടി...

23 JANUARY 2025 03:47 PM IST
മലയാളി വാര്‍ത്ത

റെയിൽവേ സ്‌റ്റേഷനിൽ ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് കോട്ടയം റെയിൽവേ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ട്രെയിലിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും, എക്‌സൈസും, ആർപിഎഫും സംയുക്തമായി പരിശോധന നടത്താറുണ്ട്.

ഇത്തരത്തിലുള്ള പരിശോധനയുടെ ഭാഗമായി ഇന്നലെ മഹാരാഷ്ട്രയിൽ നിന്നും കൊച്ചു വേളിയ്ക്കുള്ള ട്രെയിനിൽ പരിശോധന നടത്തുകയായിരുന്നു. ഈ ട്രെയിനിന്റെ എസ് 7 ബോഗിയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ട്രെയിൻ എത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്.

ഇയാളുടെ ബാഗിനുള്ളിൽ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തു എന്താണ് എന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇതേ തുടർന്ന് ഇത് തുറന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ നിന്നും 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്കു കൊണ്ടു പോകുകയാണ് പണം എന്ന മൊഴിയാണ് പ്രതി നൽകിയത്.

തുടർന്ന്, മഹ്‌സർ അടക്കം തയ്യാറാക്കിയ ശേഷം പ്രതിയെ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിന് ശേഷം വിവരം ഇൻകംടാക്‌സ് അധികൃതരെ അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ ഇൻകംടാക്‌സ് അധികൃതർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി.

പിടിച്ചെടുത്ത പണം രാവിലെ എസ്.ബി.ഐ അധികൃതർക്ക് കൈമാറി. നോട്ട് കള്ളനോട്ടാണോ എന്ന് പരിശോധിച്ച് ബാങ്ക് അധികൃതർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.

ഇതിന് ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പണം ഹാജരാക്കിയ ശേഷം ട്രഷറിയിൽ പണം അടച്ച് കാര്യങ്ങൾ തീർപ്പാക്കുമെന്നും റെയിൽവേ എസ്.ഐ റെജി പി.ജോസഫ് അറിയിച്ചു. റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റെജി പി.ജോസഫ്, എക്‌സൈസ് ഇൻസെക്ടർ രാജേന്ദ്രൻ, എ.എസ്.ഐ റൂബി , ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ശരത്, ആർപിഎഫ് എഎസ്.ഐ റൂബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

97-മത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്നും ബ്ലസിയുടെ ആട് ജീവിതം പുറത്ത്  (40 minutes ago)

നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍  (50 minutes ago)

ബസില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്‌സും സാധനങ്ങളും ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്ആര്‍ടിസി ജീവനക്കാര്‍  (58 minutes ago)

ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഭയാനകമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യുവതി  (1 hour ago)

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പ് മറിച്ചിട്ട് കാട്ടാന; ജീപ്പിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു  (1 hour ago)

പട്ടികജാതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 48കാരന് ജീവപര്യന്തത്തിന് പുറമേ തടവും പിഴയും വിധിച്ച് കോടതി  (2 hours ago)

മദ്രസയില്‍ നിന്നും തിരികെ വരികയായിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം  (2 hours ago)

നാട് ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരെന്ന് വി ഡി സതീശന്‍  (2 hours ago)

മകന്റെ വേര്‍പാട് താങ്ങാനാവാതെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു: സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി ആത്മഹത്യാകുറിപ്പ്  (3 hours ago)

മഹാരാഷ്ട്രയിലെ ജല്‍ഗാവ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി  (3 hours ago)

കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസ് പ്രതി പിടിയില്‍: പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം  (3 hours ago)

Hyderabad ഞെട്ടലോടെ വീട്ടുകാർ  (4 hours ago)

ATHIRA ഒളിച്ചിരുന്ന സ്ഥലം പോലീസ് വളഞ്ഞു  (4 hours ago)

ജീത്തു ജോസഫ്- മാർട്ടിൻ ജോസഫ് ‌ചിത്രത്തിൽ നായകനായി ഷെയ്ൻ നി​ഗം; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത് വിട്ടു  (5 hours ago)

Malayali Vartha Recommends