Widgets Magazine
23
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച്, ഹൈദരാബാദ് സ്വദേശിയായ മുൻ സൈനികൻ..ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്ത്...


ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍..വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


പുതിയ ഗവർണറെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് നമ്മുടെ കേരളം സർക്കാർ... അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ...


ഹൂതികളുടെ കാലനായി ട്രംപ്..ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി...റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക.. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വരുന്നത് മുട്ടൻ പണി..


ഒരു വർഷക്കാലമായി സൂക്ഷിച്ച അടുപ്പം; പട്ടാപ്പകല്‍ വീട്ടിൽ വന്നുകയറിയത് ഭര്‍ത്താവും അയൽവാസികളും അറിഞ്ഞില്ല : ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കി...

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടയില്‍ പ്രതിഷേധിച്ച സ്‌കൂളുകളുടെ വിലക്ക് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്

23 JANUARY 2025 03:51 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടയില്‍ പ്രതിഷേധിച്ച സ്‌കൂളുകളുടെ വിലക്ക് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിന്റെയും വിലക്ക് ആണ് പിന്‍വലിച്ചത്. കായിക മേളയുടെ സമാപന ചടങ്ങില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അധികൃതര്‍ കത്ത് നല്‍കിയതിന്റെയും, മുഖ്യമന്ത്രിയും, സ്പീക്കറും, പ്രതിപക്ഷനേതാവും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും ഇടപെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

''മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിന്റെയും അധികാരികള്‍ എറണാകുളത്ത് വെച്ച് 2024 നവംബര്‍ 8 മുതല്‍ 11 വരെ ഒളിമ്പിക്സ് മാതൃകയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന ചടങ്ങില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കത്ത് നല്‍കിയിട്ടുണ്ട്. മേലില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും, കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടുകയും ദേശീയ മത്സരങ്ങളില്‍ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാര്‍ത്ഥികള്‍ക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ബഹുമാനപ്പെട്ട സ്പീക്കര്‍, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി, ബഹുമാനപ്പെട്ട അംഗങ്ങളായ ശ്രീ. ആന്റണി ജോണ്‍, ശ്രീ. കുറുക്കോളി മൊയ്തീന്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവരും കെ.എസ്.റ്റി.എ., പി.ജി.റ്റി.എ., ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു. എന്നീ സംഘടനകളും കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത നിലയില്‍ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എന്നോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറില്‍ നടക്കുന്ന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് കല്‍പ്പിച്ചുകൊണ്ട് 2025 ജനുവരി 2 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുന്നതാണ്.

എന്നാല്‍ അന്വേഷണ കമ്മീഷന്‍ സൂചിപ്പിച്ചിട്ടുള്ള ഈ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത അദ്ധ്യാപകര്‍ അവര്‍ക്കുണ്ടായ വീഴ്ചയെ സംഭവിച്ചിടത്തോളം രേഖാമൂലം ഒരു അപേക്ഷയും നല്‍കിയിട്ടില്ല. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും നാവാമുകുന്ദ സ്‌കൂളിന്റെയും മാര്‍ബേസില്‍ സ്‌കൂളിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലും അദ്ധ്യാപകരുടെ വീഴ്ച പരിശോധിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതാണ്.'' എന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

97-മത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്നും ബ്ലസിയുടെ ആട് ജീവിതം പുറത്ത്  (25 minutes ago)

നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍  (35 minutes ago)

ബസില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്‌സും സാധനങ്ങളും ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്ആര്‍ടിസി ജീവനക്കാര്‍  (43 minutes ago)

ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഭയാനകമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യുവതി  (1 hour ago)

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പ് മറിച്ചിട്ട് കാട്ടാന; ജീപ്പിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു  (1 hour ago)

പട്ടികജാതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 48കാരന് ജീവപര്യന്തത്തിന് പുറമേ തടവും പിഴയും വിധിച്ച് കോടതി  (1 hour ago)

മദ്രസയില്‍ നിന്നും തിരികെ വരികയായിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം  (2 hours ago)

നാട് ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരെന്ന് വി ഡി സതീശന്‍  (2 hours ago)

മകന്റെ വേര്‍പാട് താങ്ങാനാവാതെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു: സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി ആത്മഹത്യാകുറിപ്പ്  (2 hours ago)

മഹാരാഷ്ട്രയിലെ ജല്‍ഗാവ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി  (3 hours ago)

കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസ് പ്രതി പിടിയില്‍: പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം  (3 hours ago)

Hyderabad ഞെട്ടലോടെ വീട്ടുകാർ  (4 hours ago)

ATHIRA ഒളിച്ചിരുന്ന സ്ഥലം പോലീസ് വളഞ്ഞു  (4 hours ago)

ജീത്തു ജോസഫ്- മാർട്ടിൻ ജോസഫ് ‌ചിത്രത്തിൽ നായകനായി ഷെയ്ൻ നി​ഗം; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത് വിട്ടു  (4 hours ago)

Malayali Vartha Recommends