2016ന് ശേഷം കേരളത്തിന് മാറ്റത്തിന്റെ കാലമാണ്: നടക്കില്ലെന്ന് കരുതിയ പലതും നടത്തിക്കാട്ടിയകാലം; എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016-ലെ എല്‍ഡിഎഫ് ഭരണം മുതല്‍ കേരളത്തില്‍ മാറ്റങ്ങളുടെ കാലമാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതി മാറി. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി എന്നിവ നടപ്പാക്കി.
വ്യവസായ സൗഹൃദനാട് അല്ലെന്ന പ്രചാരണത്തെ അതിജീവിച്ചു. വ്യവസായങ്ങളെ ചുവപ്പുനാട മുറിച്ച് സ്വീകരിക്കുകയാണ് സര്‍ക്കാരെന്നും സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ കേരളം നടത്തുന്ന മുന്നേറ്റം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
'2016ന് ശേഷം കേരളത്തില്‍ മാറ്റത്തിന്റെ കാലമാണ്. നടക്കില്ലെന്ന് കരുതിയ പലതും നടത്തിക്കാട്ടിയകാലം. 2045ല്‍ പൂര്‍ത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖം 2028ല്‍ പൂര്‍ണ സജ്ജമാകും. തൊഴിലവസരങ്ങളും ക്രമാതീതമായി വര്‍ധിച്ചു. എല്‍ഡിഎഫ് കാലത്ത് നാലര ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി.
ഫിഷറീസ് മേഖലയിലും 12,400ന് മുകളില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി. ഉന്നത വിദ്യാഭ്യാസ ഹബായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേളത്തെ മാറ്റി. ആരോഗ്യരംഗത്തെ ബജറ്റ് വിഹിതം മൂന്ന് ഇരട്ടിയാക്കി ഉയര്‍ത്തി. ആര്‍ദ്രം മിഷനിലൂടെ ഇടത് സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് മുന്നേറ്റം നടത്തി.
തൊഴിലവസരങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചു. ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചത് വനിതകള്‍. 2016 കാര്‍ഷിക മേഖല തകര്‍ന്നു കിടക്കുകയായിരുന്നു. നെല്‍കൃഷി രണ്ടര ലക്ഷം ഹിക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.
യുവാക്കളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാളികേര കര്‍ഷകരെ ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഇതില്‍ വലിയ ഉണര്‍വുണ്ടായി. താങ്ങു വില വര്‍ദ്ധിപ്പിച്ചു. '- കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.
https://www.facebook.com/Malayalivartha