Widgets Magazine
23
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച്, ഹൈദരാബാദ് സ്വദേശിയായ മുൻ സൈനികൻ..ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ പുറത്ത്...


ആതിര എന്ന വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍..വിഷം കഴിച്ചെന്ന സംശയത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


പുതിയ ഗവർണറെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് നമ്മുടെ കേരളം സർക്കാർ... അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ...


ഹൂതികളുടെ കാലനായി ട്രംപ്..ട്രംപ് ഭരണകൂടം വീണ്ടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി...റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക.. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വരുന്നത് മുട്ടൻ പണി..


ഒരു വർഷക്കാലമായി സൂക്ഷിച്ച അടുപ്പം; പട്ടാപ്പകല്‍ വീട്ടിൽ വന്നുകയറിയത് ഭര്‍ത്താവും അയൽവാസികളും അറിഞ്ഞില്ല : ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കി...

പുതിയ ഗവർണറെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് നമ്മുടെ കേരളം സർക്കാർ... അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ...

23 JANUARY 2025 04:50 PM IST
മലയാളി വാര്‍ത്ത

പുതിയ ഗവർണറെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് നമ്മുടെ കേരളം സർക്കാർ . അതിന്റെ ചില മാറ്റങ്ങൾ സംസ്ഥാനത്ത് കാണാനുണ്ട് . പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് ചില ആളുകളുടെ വായിൽ നിന്നും ഇപ്പോൾ വീഴുന്നത് . കേരളത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്നു വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിച്ചതിനാണു അർലേക്കറെ ഗോവിന്ദൻ പ്രശംസിച്ചത്. പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യിൽ ‘നയപ്രഖ്യാപനം;

അടിമുടി മാറുന്ന കേരളം’ എന്ന ലേഖനത്തിലാണു പരാമർശം.ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവയ്‌ക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ്ഞ 17ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ അർലേക്കർ നടത്തിയത്. മുൻ ഗവർണറിൽനിന്നു വ്യത്യസ്തമായി സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാൻ പുതിയ ഗവർണർ തയാറായി. കേന്ദ്ര സർക്കാരിനെതിരെ വിമർശമുണ്ടെങ്കിലും അതിന്റെ പേരിൽ ഭരണഘടനാ ചുമതല നിർവഹിക്കുന്നതിൽനിന്നു വിട്ടുനിൽക്കാൻ ഗവർണർ തയാറായില്ലെന്നതു സ്വാഗതാർഹമാണ്. തുടർന്നുള്ള ദിവസങ്ങളിലും ഗവർണറുടെ ഭാഗത്തുനിന്നും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലേഖനത്തിൽ ഗോവിന്ദൻ പറഞ്ഞു.

 

‘ബിഹാറിലേക്ക് സ്ഥലം മാറിപ്പോയ മുൻ ഗവർണർ കഴിഞ്ഞ വർഷംപോലും ഒന്നര മിനിറ്റുമാത്രം വായിച്ച് നയപ്രഖ്യാപനത്തിന്റെ ശോഭ കെടുത്താൻ ശ്രമിച്ച കാര്യം പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല. പതിനഞ്ചാം കേരള നിയമസഭയുടെ 13–ാം സമ്മേളനത്തിന്റെ ആദ്യ ദിവസം,രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ ഗവർണർ വരച്ചിട്ടത് പിണറായി വിജയൻ സർക്കാർ നടപ്പാക്കിവരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതിയാണ്. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത, വികസിത രാഷ്ട്രങ്ങൾക്കുപോലും അപ്രാപ്യമായ ലക്ഷ്യത്തിലേക്കാണു കേരളം മുന്നേറുന്നത്.

 

നരേന്ദ്ര മോദി സർക്കാർ മുന്നോട്ടു വയ്‌ക്കുന്ന നവ ഉദാരവാദ നയങ്ങൾ തള്ളിക്കളഞ്ഞു പ്രായോഗിക ബദലുകൾ മുന്നോട്ടു വയ്‌ക്കുന്നു എന്നതാണു നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കം. എന്നാൽ ഇത്‌ ബോധപൂർവം മറച്ചുവച്ച്, കേന്ദ്രവിമർശനം കേരള സർക്കാർ മയപ്പെടുത്തിയെന്ന ആഖ്യാനമാണ് മുഖ്യധാരാ മാധ്യമങ്ങൾ നൽകിയത്. എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് .കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയ്ക്കൊപ്പം രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചിരുന്നു. രാജ്ഭവൻ ക്യാംപസിലെ പ്രകൃതി സൗന്ദര്യം മുഖ്യമന്ത്രി പരാമർശിച്ചപ്പോൾ, ‘ഇനിമുതൽ പ്രഭാത നടത്തം രാജ്ഭവനിൽ ആയാലോ’ എന്നു ഗവർണർ രാജേന്ദ്ര അർലേക്കർ ക്ഷണിക്കുകയും ചെയ്തു.

ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി ചിരിയിലൊൊതുക്കി.ഗവർണർക്കു കൈനിറയെ സമ്മാനങ്ങളുമായാണു മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയെ ഷാൾ അണിയിച്ചു സ്വീകരിച്ച ഗവർണർ ഉപഹാരമായി കഥകളി ശിൽപവും നൽകി. കൂടിക്കാഴ്ച 25 മിനിറ്റോളം നീണ്ടു. 3 വർഷത്തിനിടെ, ആദ്യമായാണു രാജ്ഭവനിൽ മുഖ്യമന്ത്രിയുടെ ഇത്തരത്തിലൊരു സന്ദർശനം. മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

 

തിരുവനന്തപുരത്ത് വി.എസിന്റെ വസതിയിലെത്തിയായിരുന്നു സന്ദർശനം. കുടുംബാംഗങ്ങളെ കണ്ട് അച്യുതാനന്ദന്റെ ആരോഗ്യവിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.തന്റെ കോളേജ് പഠനകാലം മുതൽ വി.എസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ​ഗവർണർ സന്ദർശനശേഷം മാധ്യമങ്ങളോട് പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

97-മത് ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള അന്തിമ നാമനിര്‍ദ്ദേശ പട്ടികയില്‍ നിന്നും ബ്ലസിയുടെ ആട് ജീവിതം പുറത്ത്  (35 minutes ago)

നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍  (45 minutes ago)

ബസില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്‌സും സാധനങ്ങളും ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്ആര്‍ടിസി ജീവനക്കാര്‍  (53 minutes ago)

ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഭയാനകമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യുവതി  (1 hour ago)

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പ് മറിച്ചിട്ട് കാട്ടാന; ജീപ്പിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു  (1 hour ago)

പട്ടികജാതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 48കാരന് ജീവപര്യന്തത്തിന് പുറമേ തടവും പിഴയും വിധിച്ച് കോടതി  (2 hours ago)

മദ്രസയില്‍ നിന്നും തിരികെ വരികയായിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം  (2 hours ago)

നാട് ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരെന്ന് വി ഡി സതീശന്‍  (2 hours ago)

മകന്റെ വേര്‍പാട് താങ്ങാനാവാതെ ദമ്പതികള്‍ ആത്മഹത്യ ചെയ്തു: സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്തതായി ആത്മഹത്യാകുറിപ്പ്  (2 hours ago)

മഹാരാഷ്ട്രയിലെ ജല്‍ഗാവ് ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി  (3 hours ago)

കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസ് പ്രതി പിടിയില്‍: പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം  (3 hours ago)

Hyderabad ഞെട്ടലോടെ വീട്ടുകാർ  (4 hours ago)

ATHIRA ഒളിച്ചിരുന്ന സ്ഥലം പോലീസ് വളഞ്ഞു  (4 hours ago)

ജീത്തു ജോസഫ്- മാർട്ടിൻ ജോസഫ് ‌ചിത്രത്തിൽ നായകനായി ഷെയ്ൻ നി​ഗം; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത് വിട്ടു  (4 hours ago)

Malayali Vartha Recommends