ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ ഐ.സി.ബാലകൃഷ്ണന് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തു
വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ ഐ.സി.ബാലകൃഷ്ണന് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്തതു 4 മണിക്കൂര്‍. രാവിലെ പത്തേ മുക്കാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്കു മൂന്നു മണിക്കാണ് അവസാനിച്ചത്.
എന്‍.എം. വിജയന് കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിലെ പരാമര്‍ശങ്ങളെ കുറിച്ചും അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായുള്ള എംഎല്‍എയുടെ ശുപാര്ശകത്തു സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായെന്നാണു സൂചന.
നിയമന കാര്യങ്ങളില്‍ ഇടപെട്ടിരുന്നോ ഇടപാടുകള്‍ എന്തെങ്കിലും നടന്നിരുന്നോ തുടങ്ങിയവ അന്വേഷണസംഘം എംഎല്‍എയോടു ചോദിച്ചറിഞ്ഞതായാണു സൂചന. അര്‍ബന്‍ ബാങ്കിലെ നിയമനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകള്‍ക്കു വേണ്ടി എഴുതിയ കത്തു സംബന്ധിച്ചും ചോദ്യങ്ങളുണ്ടായെന്നാണു വിവരം. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ ഒരു ബന്ധവുമില്ലെന്ന മറുപടിയാണ് ഐ.സി. ബാലകൃഷ്ണന് നല്‍കിയത്. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നാണു പ്രതീക്ഷയെന്നു ഐ.സി. ബാലകൃഷ്ണന് പറഞ്ഞു.
https://www.facebook.com/Malayalivartha