നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ആക്ടീവയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് തിരുവനന്തപുരത്ത് പിടിയില്‍. തിരുവനന്തപുരം എക്‌സൈസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായത്. കരിമഠം സ്വദേശികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ മുഹമ്മദ് റാഫി, ജിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുഹമ്മദ് റാഫി വാടകയ്ക്ക് താമസിക്കുന്ന കല്ലാട്ട്മുക്കിലെ വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. കെഎല്‍ 1 ബിഎല്‍ 4179 എന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ നിന്ന് കഞ്ചാവ് ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നഗരത്തിലെ സ്ളുകള്‍ കേന്ദ്രീകരിച്ചും കരിമഠം ഭാഗത്തും ലഹരി കച്ചവടം നടത്തുന്ന സംഘമാണ് ഇവരെന്ന് എക്‌സൈസ് പറയുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha