കിണറ്റില്‍ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
അരീക്കോട് കിണറ്റില്‍ വീണ ആനയെ കയറ്റാനായി കിണറ്റില്‍ നിന്നു മണ്ണു മാന്തി പാത നിര്‍മിച്ചു തുടങ്ങി. ആനയെ വൈകാതെ കാടു കയറ്റുമെന്ന് ഡിഎഫ്ഒ. ആനയെ കയറ്റാനായി കിണറ്റില്‍ നിന്നു മണ്ണു മാന്തി പാത നിര്‍മിച്ചു തുടങ്ങി. കിണറ്റിലുള്ള ആന അവശ നിലയിലാണെന്നു ഡിഎഫ്ഒ അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവില്‍ ആനയെ മയക്കു വെടിവയ്‌ക്കേണ്ടെന്നാണു തീരുമാനം.
ആനയെ കാടു കയറ്റാനായി വനം വകുപ്പിന്റെ 60 അംഗ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ടു മണിക്കൂര്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കിണറ്റില്‍നിന്നും കാട്ടിലേക്ക് 300 മീറ്ററാണു ദൂരം. ആന ഉള്‍ക്കാട്ടിലേക്കു പോയില്ലെങ്കില്‍ നാളെ കുങ്കി ആനകളെ എത്തിക്കും.
https://www.facebook.com/Malayalivartha