ഒന്നരമാസമായി കാണാതായ ദമ്പതികളും രണ്ട് മക്കളും വീട്ടില്‍ തിരിച്ചെത്തി
ഒന്നരമാസമായി വീട്ടില്‍നിന്നു കാണാതായ ദമ്പതികളും രണ്ട് മക്കളും വീട്ടില്‍ തിരിച്ചെത്തി. വ്യാഴാഴ്ചയാണ് ഇവര്‍ സ്റ്റേഷനില്‍ ഹാജരായത്. വിളവൂര്‍ക്കല്‍ തെങ്ങത്താംകോട് ശിവശൈലം വീട്ടില്‍ വിഷ്ണു (29), ഭാര്യ എസ് കാവ്യ (29), നാലു വയസ്സുള്ള മകള്‍, നാലു മാസം പ്രായമുള്ള മകന്‍ എന്നിവരാണ് 2024 നവംബര്‍ 30 മുതല്‍ ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് യാത്രതിരിച്ചത്.
ഇവരെ കാണാതായതിനെ തുടര്‍ന്ന് കാവ്യയുടെ അമ്മ ശ്രീകാര്യം സ്വദേശി ആര്‍ ശാന്ത, വിഷ്ണുവിന്റെ അമ്മ ശോഭന എന്നിവര്‍ മലയിന്‍കീഴ് പൊലീസിലും റൂറല്‍ എസ് പിക്കും പരാതി നല്‍കിയിരുന്നു.
അന്വേഷണം നടന്നുവരുന്നതിനിടെ ദമ്പതികള്‍ മക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തുകയായിരുന്നു. പത്തനംതിട്ട, മൂന്നാര്‍ എന്നിവിടങ്ങളിലായിരുന്നുവെന്നാണ് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞത്. സ്വമേധയാ വീട്ടിലേക്ക് തിരികെ വരാന്‍ തീരുമാനിക്കുകയുമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ഇവര്‍ വീടുവിട്ടു പോകാന്‍ കാരണമെന്നു മലയിന്‍കീഴ് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha