പ്രാര്‍ത്ഥനയോടെ സിനിമാ ലോകം... മലയാളത്തിലെ ഹിറ്റ് സിനിമാ സംവിധായകനായ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍
സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഷാഫി, വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഷാഫിയെ ന്യൂറോ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും പറയുന്നു. ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്.
കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.
മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ഷാഫി എന്ന് പേരില്‍ അറിയപ്പെടുന്ന റഷീദ് എംഎച്ച്. സംവിധാനജോഡികളായ റാഫി മെക്കാര്‍ട്ടിനിലെ റാഫിയുടെ സഹോദരന്‍ കൂടിയാണ് ഷാഫി. മറ്റൊരു സംവിധായക ജോഡിയായ സിദ്ദിഖ്-ലാല്‍ ലെ സിദ്ദീഖ്അമ്മാവനാണ്. 2001ല്‍ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി
ഷാഫിയുടെ പല ചിത്രങ്ങളും നമ്മളില്‍ വരുത്തിയ ചിരി ഇപ്പോഴും നില നില്‍ക്കുന്നു.
2001ലെ വണ്‍ മാന്‍ ഷോയില്‍ ജയറാം, ലാല്‍, സംയുക്ത വര്‍മ്മ എന്നിവര്‍ അഭിനയിച്ചു.
2002 കല്യാണരാമനില്‍ ദിലീപ്, നവ്യ നായര്‍, ലാല്‍, കുഞ്ചാക്കോ എന്നിവര്‍ അഭിനയിച്ചു. രചന ബോബന്‍ ബെന്നി പി നായരമ്പലം.
2003 പുലിവാല്‍ കല്യാണം ജയസൂര്യ, കാവ്യ മാധവന്‍, ലാല്‍, ലാലു അലക്‌സ്, സലിം ുമാര്‍ എന്നിവര്‍ അഭിനയിച്ചു. രചന ഉദയകൃഷ്ണ-സിബി കെ. തോമസ്
2005 തൊമ്മനും മക്കളും മമ്മൂട്ടി, ലയ, ലാല്‍, രാജന്‍ പി ദേവ് എന്നിവര്‍ അഭിനയിച്ചു. രചന ബെന്നി പി നായരമ്പലം
2005 മജാ വിക്രം, അസിന്‍, പശുപതി, വടിവേലു എന്നിവര്‍ അഭിനയിച്ചു. രചന വിജി രാധിക
2007 മായാവി മമ്മൂട്ടി, ഗോപിക, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയന്‍ എന്നിവര്‍ അഭിനയിച്ചു. രചന റാഫി മെക്കാര്‍ട്ടിന്‍
2007 ചോക്കലേറ്റ് പൃഥിരാജ്, റോമ, ജയസൂര്യ, സലിം കുമാര്‍, സംവൃത സുനില്‍ എന്നിവര്‍ അഭിനയിച്ചു. രചന സച്ചി-സേതു
2008 ലോലിപോപ്പ് പൃഥിരാജ്, റോമ, കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍, ഭാവന എന്നിവര്‍ അഭിനയിച്ചു. രചന ബെന്നി പി നായരമ്പലം
2009 ചട്ടമ്പിനാട് മമ്മൂട്ടി, ലക്ഷ്മി റായ്, വിനു മോഹന്‍, സലിം കുമാര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍ എന്നിവര്‍ അഭിനയിച്ചു. രചന ബെന്നി പി നായരമ്പലം
2010 മേരിക്കുണ്ടൊരു കുഞ്ഞാട് ദിലീപ്, ഭാവന, ബിജു മേനോന്‍, സലിം കുമാര്‍, വിജയരാഘവന്‍ എന്നിവര്‍ അഭിനയിച്ചു. രചന ബെന്നി പി നായരമ്പലം
2011 മേക്കപ്പ്മാന്‍ ജയറാം, ഷീല, സിദ്ദിഖ്, കല്പന എന്നിവര്‍ അഭിനയിച്ചു. രചന സച്ചി-സേതു
2011 വെനീസിലെ വ്യാപാരി മമ്മൂട്ടി, കാവ്യ മാധവന്‍, പൂനം ബജ്വ, എന്നിവര്‍ അഭിനയിച്ചു. രചന ജെയിംസ് ആല്‍ബര്‍ട്ട്
2012 101 വെഡ്ഡിംഗ്‌സ് ബിജു മേനോന്‍, ജയസൂര്യ, ഭാമ,കുഞ്ചാക്കോ ബോബന്‍സംവൃത എന്നിവര്‍ അഭിനയിച്ചു. രചന കലവൂര്‍ രവികുമാര്‍
2015 2 കണ്‍ട്രീസ് ദിലീപ്, മംത മോഹന്‍ദാസ്, എന്നിവര്‍ അഭിനയിച്ചു. രചന റാഫി
2018 ഒരു പഴയ ബോംബ് കഥ ഹരീഷ് കണാരന്‍, പ്രയാഗ, ബിജുക്കുട്ടന്‍, എന്നിവര്‍ അഭിനയിച്ചു. രചന ബിഞ്ജു ജോസഫ്
2017 ഷെര്‍ലക്ക് ടോംസ് ബിജു മേനോന്‍, മിയ, എന്നിവര്‍ അഭിനയിച്ചു. രചന ഷാഫി
2018 ചില്‍ഡ്രന്‍സ് പാര്‍ക്ക് ഷറഫുദ്ദീന്‍, ഗായത്രി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍
ഇങ്ങനെയാണ് സിനിമകള്‍.
https://www.facebook.com/Malayalivartha