ആതിരയെ ഭാര്യയാക്കാന്‍ ജോണ്‍സണ്‍ കള്ളക്കളികള്‍ തുടങ്ങി..രാജീവിനേയും വിളിച്ചിരുന്നു... ചില കോളുകള്‍ അഞ്ചു മിനിറ്റ് വരെ പോയിട്ടുണ്ടെന്നാണ് രാജീവ് നല്‍കുന്ന സൂചന...
അന്വേഷണം പുരോഗമിക്കുമ്പോഴാണ് കോട്ടയത്ത് പ്രതിയുള്ളതായി സൂചന കിട്ടിയത്. ആതിര ഇന്‍സ്റ്റഗ്രാം റീല്‍സുകളുടെ ആരാധികയായിരുന്നു. റീല്‍സുകള്‍ ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവക്കുന്നതും പതിവായിരുന്നു. ഈ റീല്‍സുകള്‍ക്കുതാഴെ വന്ന കമന്റുകളിലൂടെയും അഭിനന്ദനങ്ങളിലൂടെയുമാണ് ആതിര വിവാഹമോചിതനായ യുവാവുമായി സൗഹൃദത്തിലാവുന്നത്. സൗഹൃദം പിന്നീട് അടുപ്പമായി, പ്രണയമായി. ആതിരയെ കാണാന്‍ സുഹൃത്ത് വീട്ടിലും എത്തിത്തുടങ്ങി. ഏഴു മാസം മുമ്പ് പ്രശ്‌നം തുടങ്ങി. അപ്പോള്‍ തന്നെ ഭര്‍ത്താവിനെ എല്ലാം ആതിര അറിയിച്ചു.
ഇതിനിടെ ആതിരയെ ഭാര്യയാക്കാന്‍ ജോണ്‍സണ്‍ കള്ളക്കളികള്‍ തുടങ്ങി. എല്ലാം ഭര്‍ത്താവിനോട് പറയുമെന്നും ഭയപ്പെടുത്തി. ആതിരയെ ഭയപ്പെടുത്താനായി ഇതിനുള്ള പലവിധ തന്ത്രങ്ങളും ജോണ്‍സണ്‍ നടത്തി.ഇതിനായി രാജീവിനേയും വിളിച്ചിരുന്നു. രാജീവിന്റെ ഫോണ്‍ നമ്പറിലേക്ക് വിളിക്കും. 'ഫോണ്‍ എടുത്താല്‍ പിന്നെ ഒന്നും മിണ്ടില്ല. അങ്ങനെ ഹോള്‍ഡ് ചെയ്യും. ഒരേ നമ്പറില്‍ നിന്നുള്ള വിളി സ്ഥിരമായതോടെ രാജീവിനും ദുരൂഹത തോന്നി. ആരാണെന്നും എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അറിയാനായി ദീര്‍ഘ നേരം ഫോണില്‍ രാജീവ് .. ഹലോ.. ഹലോ എന്ന് പറഞ്ഞു കാത്തു.
ചില കോളുകള്‍ അഞ്ചു മിനിറ്റ് വരെ പോയിട്ടുണ്ടെന്നാണ് രാജീവ് നല്‍കുന്ന സൂചന.ഇങ്ങനെ പലതും രാജീവ് പറഞ്ഞിട്ടുണ്ട്. രാജീവുമായി താന്‍ അഞ്ച് മിനിറ്റെല്ലാം സംസാരിച്ചെന്നും എല്ലാം പറഞ്ഞുവെന്നും ആതിരയെ ഭയപ്പെടുത്താന്‍ മൊബൈലിലെകോള്‍ ലിസ്റ്റ് ഉപയോഗിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തല്‍. അതേസമയം ആതിരയുടെ ഭര്‍ത്താവ് രാജേഷ് പൂജാരിയായ അമ്പലത്തിനു തൊട്ടടുത്താണ് കൊലനടന്ന വീട്. ഈ വീട്ടിലേക്ക് പട്ടാപ്പകല്‍ ഒരാള്‍ വന്നുകയറിയെന്നതും ഭര്‍ത്താവ് അറിഞ്ഞിട്ടില്ല.
ആതിരയുടെ മൃതദേഹം ആദ്യം കണ്ട് പൊലീസിനെ അറിയിച്ചതും ഭര്‍ത്താവാണ്. ഈ സാഹചര്യത്തില്‍ രാജീവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനിടെയാണ് ജോണ്‍സണിനെ കണ്ടെത്തിയത്.സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നതോടെ ആതിരയെ പലതവണ സുഹൃത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha