മൂന്ന് കുട്ടികളുടെ അച്ഛൻ; വിവാഹബന്ധം വേർപെടുത്തി ഇൻസ്റ്റഗ്രാമും, റീലുകളൂം:- മൂന്ന് പേരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് മറ്റൊരു യുവതി ലെഫ്റ്റായതോടെ വളർന്ന ബന്ധം... പിന്നാലെ സംഭവിച്ചത്
ചെല്ലാനം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് മൂന്ന് മക്കളുമായി കഴിയുന്നതിനിടെ ഭാര്യയുമായി വേർപിരിഞ്ഞ് ഇൻസ്റ്റഗ്രാമും, റീലുകളൂം, സ്വന്തം നാട്ടിൽ കള്ളൻ രാജുവെന്ന വിളിപ്പേരുമായി ചുറ്റിയടിച്ച ജോൺസൺ ഇന്‍സ്റ്റാഗ്രാം റീലിലൂടെയാണ് ആതിര പരിചയപ്പെട്ടത്. മൂന്നു പേരടങ്ങുന്ന ഒരു ഗ്രൂപ്പുമുണ്ടാക്കി. ഇതില്‍ ആതിരയുടെ പെണ്‍സുഹൃത്തും അംഗമായിരുന്നു. ഇവര്‍ക്കൊപ്പം ജോണ്‍സണും റീല്‍ ചെയ്തു. പിന്നീട് ഈ ഗ്രൂപ്പില്‍ നിന്നും മറ്റേ യുവതി ലെഫ്റ്റായി. ഇതോട ആതിരയും ജോണ്‍സണും മാത്രമായി ഗ്രൂപ്പില്‍. ഈ റീല്‍ ഗ്രൂപ്പിനെ കുറിച്ച് ഭര്‍ത്താവായ രാജീവിനോടും ആതിര പറഞ്ഞിരുന്നു. അന്ന് ഗ്രൂപ്പില്‍ ചേരരുതെന്ന് മുന്നറിയിപ്പും നല്‍കി.
ഫോണ്‍ പോലും പിടിച്ചു വാങ്ങി. പിന്നീട് ഭാര്യയോടുള്ള പാവം തോന്നി രാജീവ് ഫോണ്‍ തിരിച്ചു നില്‍കി. അങ്ങനെ റീലും ഗ്രൂപ്പും ചേര്‍ന്ന് ജോണ്‍സണും ആതിരയും കൂടുതല്‍ അടുത്തു. ജോണ്‍സണിന് തന്റെ കുടുംബം തകര്‍ക്കണമെന്ന താല്‍പ്പര്യമുണ്ടെന്ന് മനസ്സിലാക്കിയതോടെ ആതിര പതിയെ പിന്മാറി. ഇതാണ് കഠിനംകുളത്തെ കൊലയ്ക്ക് കാരണമായത്. ഒരുവര്‍ഷമായി ആതിരയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. യുവതിയുമായി സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ആതിര ഒരു ലക്ഷത്തോളം രൂപ ജോണ്‍സണ് നല്‍കിയിരുന്നു. കൊല നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പും ആതിരയില്‍ നിന്ന് ഇയാള്‍ 2500 രൂപ വാങ്ങി.
ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കൂടെ വരൻ പലതവണ ആവശ്യപ്പെട്ടിട്ടും ആതിര തയ്യാറായില്ല. ഇത് തന്നെ ഒഴിവാക്കാനുള്ള ശ്രമമെന്ന് ജോൺസൺ തിരിച്ചറിഞ്ഞു. ഒടുവിൽ ചൊവ്വാഴ്ച തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആതിര ഭർത്താവിനെ അറിയിക്കുന്നു. ഇത് മറ്റാരോടെങ്കിലും പറഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ആതിര ഭീഷണി മുഴക്കി. മകനെ സ്‌കൂളിലാക്കിയിട്ട് അമ്പലത്തിൽ വന്നിരിക്കാൻ പറഞ്ഞുവെങ്കിലും ആതിര ഇതിനു കൂട്ടാക്കിയില്ല.
കൊലപാതകത്തിന് ശേഷമാണു രാജീവ് വധഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത് തന്നെ. ഭർത്താവ് ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു ഇതാണ് ഒരു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അയൽവാസികൾ പറയുന്നത്. ക്ഷേത്രസംബന്ധമായ കാര്യങ്ങൾ കാരണം രാജീവിന് ഒരിക്കലും ഭാര്യയുമായി സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല. 365 ദിവസം പൂജയും കാര്യങ്ങളുമായാണ് രാജീവ് അമ്പലത്തിലേക്ക് പോകുന്നത്. ഈ സമയങ്ങളിൽ ഒക്കെ ആതിര സമയം ചെലവഴിക്കാനായി കണ്ടെത്തിയിരുന്നത് സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് എന്നും നാട്ടുകാർ പറയുന്നു. കുടുംബ വീടുകളിലേയ്ക്ക് പോലും വല്ലപ്പോഴും മാത്രമേ പോയിരുന്നുള്ളുവെന്നും നാട്ടുകാർ പറയുന്നു. ഇതെല്ലം ആതിരയ്ക്ക് മറ്റൊരു ബന്ധമുണ്ടാക്കുന്നതിനുള്ള വഴികളായി.
ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോൺസൺ പൊലീസിനോട് പറഞ്ഞു. ഷർട്ടിൽ ചോര പുരണ്ടതിനാൽ ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച ശേഷമാണ് മടങ്ങിയതെന്നും മൊഴിയുണ്ട്. ചൊവ്വാഴ്ച രാവിലെ എത്തിയത് ആതിര വിളിച്ചതനുസരിച്ചാണെന്ന് ജോൺസൺ പറയുന്നു. രാവിലെ ആറരയ്ക്കാണ് പ്രതി പെരുമാതുറയിലെ ലോഡ്ജിൽ നിന്നും ഇറങ്ങിയത്. കാൽനടയായി ആതിരയുടെ വീടിനു സമീപം എത്തി. തുടർന്ന് മകനെ സ്കൂളിൽ വിടുന്നത് വരെ കാത്തിരുന്നു. എട്ടരയ്ക്ക് മകനെ സ്കൂളിൽ വിട്ടതിനു ശേഷം വീടിനുള്ളിൽ കയറി.
ആതിര അടുക്കളയിൽ കയറിയ സമയം കത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പെരുമാതുറയിലെ ലോഡ്ജിൽ എറണാകുളത്തെ വിലാസമുള്ള ഐഡി കാർഡ് ഉപേക്ഷിച്ചു. പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോട്ടയത്ത് എത്തിയത് വസ്ത്രങ്ങൾ എടുക്കാനായിരുന്നു. ഇതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചിങ്ങവനം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സന്‍ വീടിന്‍റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം ജോണ്‍സണ്‍ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ഇയാൾ പലദിവസവും ആതിരയുടെ കഠിനംകുളത്തെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഭർത്താവ് രാജീവിന് ജോൺസണും ആതിരയും തമ്മിലുള്ള ബന്ധം നേരത്തെ അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha