ജോണ്‍സണിനെ പോലീസിന് കിട്ടിയത് രമ്യയുടെ കരുതല്‍..പ്രതിയുടെ മുഖം കണ്ടിരുന്ന രാധാകൃഷ്ണന്റെ മകള്‍ രമ്യക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്... പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു...
ജോണ്‍സണിനെ പോലീസിന് കിട്ടിയത് രമ്യയുടെ കരുതല്‍. കോട്ടയം ചിങ്ങവനം കുറിച്ചിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുറിച്ചിയില്‍ ഹോംനേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു ജോണ്‍സണ്‍. കൊലപാതകത്തിനുശേഷം ഒളിവില്‍ കഴിഞ്ഞ ഇയാള്‍ വസ്ത്രങ്ങള്‍ എടുക്കാനായായി വ്യാഴം ഹോംനേഴ്സായി ജോലി ചെയ്യുന്ന കോട്ടയം കുറിച്ചിയിലെ വീട്ടിലെത്തി. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് എത്തിയത്. കുറിച്ചിയില്‍ രാധാകൃഷ്ണന്‍ എന്നയാളെ പരിചരിക്കുകയായിരുന്ന ജോണ്‍സണ്‍ ഏഴിന് പോയതിന് ശേഷം ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല.
ആതിരക്കൊലക്കേസ് വാര്‍ത്തകളില്‍ പ്രതിയുടെ മുഖം കണ്ടിരുന്ന രാധാകൃഷ്ണന്റെ മകള്‍ രമ്യക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.രമ്യയോട് ആയിരം രൂപ കടം ചോദിച്ച ജോണ്‍സണ്‍, താന്‍ പോയിട്ട് നാളെത്തന്നെ മടങ്ങി വരാമെന്നും ഇതിനിടെ പറഞ്ഞു. തുടര്‍ന്ന് രമ്യ അയല്‍വാസിയായ സിപിഎം കുറിച്ചി ലോക്കല്‍ കമ്മിറ്റിയംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ആര്‍ ഷാജിയെ വിവരമറിയിച്ചു. ഷാജിയുടെ നിര്‍ദേശപ്രകാരം, പൊലീസ് വരുന്നതുവരെ പണം തരാമെന്നുപറഞ്ഞ് രമ്യ, ജോണ്‍സണെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. പന്തികേട് മനസ്സിലാക്കി പോകാനിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
തുടര്‍ന്ന് ചിങ്ങവനം പൊലീസെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. രമ്യയില്‍ നിന്നും കാര്യം മനസ്സിലാക്കിയ ഷാജി ചില മുന്‍കരുതല്‍ എടുത്തിരുന്നു.നാട്ടുകാരെ എല്ലാം സംശയം അറിയിച്ചു. അങ്ങനെയാണ് അവര്‍ ആ വീട് വളഞ്ഞു നിന്നത്. അവര്‍ പ്രതീക്ഷിച്ചതു പോലെ ഒരു ഘട്ടത്തില്‍ രക്ഷപ്പെടാനും ജോണ്‍സണ്‍ ശ്രമിച്ചു. അത് പൊളിച്ചത് സഖാവ് കൂടിയായ ഷാജിയുടെ തന്ത്രപരമായ നീക്കങ്ങളാണ്.
പെരുന്നയിലെ ഏജന്‍സി വഴിയാണ് ഇയാള്‍ കുറിച്ചിയില്‍ ഹോം നഴ്സായി ഡിസംബറിലാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. ഇയാള്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കഠിനംകുളത്ത് നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വിഷം കഴിച്ചു വെന്ന് പോലീസ് പിടിച്ചപ്പോഴാണ് ജോണ്‍സണ്ഡ പറഞ്ഞത്. ഇതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതവും നടത്തി.
https://www.facebook.com/Malayalivartha