കഠിനംകുളം ആതിരയുടെ കൊലപാതകം: പ്രതി ജോണ്‍സന്‍ ആതിരയെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിനിടെയെന്ന് മൊഴി
കഠിനംകുളം ആതിരയുടെ കൊലപാതകത്തില്‍ പ്രതി ജോണ്‍സന്‍ ആതിരയെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിനിടെയെന്ന് മൊഴി. കൃത്യം നടന്ന ദിവസം പ്രതി തന്റെ പെരുമാതുറയിലെ മുറിയില്‍നിന്നും രാവിലെ ആറരയോടെ ആതിര താമസിക്കുന്ന വീടിനു സമീപം എത്തി. ആതിര മകനെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ ഒളിച്ചുനിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചെന്നും ജോണ്‍സന്‍ മൊഴി നല്‍കി.
പൂജാരിയായ ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തില്‍ പോയെന്നും, കുട്ടി സ്‌കൂളില്‍ പോയെന്നും ഉറപ്പുവരുത്തിയ ശേഷമായിരുന്നു ജോണ്‍സന്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചത്. വീട്ടിലെത്തിയ പ്രതിയ്ക്ക് ആതിര ചായ നല്‍കി. ഈ സമയത്ത് കയ്യില്‍ കരുതിയിരുന്ന കത്തി ജോണ്‍സണ്‍ കിടപ്പുമുറിയിലെ മെത്തയ്ക്ക് അടിയില്‍ ഒളിപ്പിച്ചു. പിന്നീട് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തിയിറക്കിയെന്ന് പ്രതി മൊഴി നല്‍കി.
ജോണ്‍സണ്‍ ധരിച്ച ഷര്‍ട്ടില്‍ രക്തമായതിനാല്‍ അത് വീട്ടില്‍ തന്നെ ഉപേക്ഷിച്ച ശേഷം ഭര്‍ത്താവിന്റെ മറ്റൊരു വസ്ത്രം ധരിച്ച് ആതിരയുടെ സ്‌കൂട്ടറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിനു ശേഷം താന്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും പ്രതി പറയുന്നു.
ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സന്‍ ഔസേപ്പ്. ഏറെ നാളായി ആതിരയും ജോണ്‍സനും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹിതനും മൂന്നു മക്കളുമുള്ള ഇയാള്‍ ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷം കോട്ടയം കുറിച്ചിയില്‍ നിന്നാണ് ചിങ്ങവനം പൊലീസ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha