തിങ്കളാഴ്ച മുതല്‍ കടയടച്ചുള്ള സമരമെന്ന് റേഷന്‍ വ്യാപാരികള്‍
ശമ്പള പരിഷ്കരണ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ തിങ്കളാഴ്ച മുതല്‍ കടയടച്ചുള്ള സമരവുമായി മുന്നോട്ടു പോകാന്‍ റേഷന്‍ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കരണ പാക്കേജ് നടപ്പാക്കാനില്ലെന്ന് സര്‍ക്കാര്‍ വ്യാപാരികളെ അറിയിച്ചു.
റേഷന്‍ വ്യാപാരികളുടെ മറ്റു ആവശ്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്ഥിതി അല്ല നിലവിലെന്നുമാണ് ധനമന്ത്രി സമരക്കാരെ അറിയിച്ചത്. റേഷന്‍ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. ഇതിനുപിന്നാലെ കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷന്‍ വിതരണം താളംതെറ്റും.
https://www.facebook.com/Malayalivartha