മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം; ബാങ്കിലെ റെക്കോര്‍ഡ് റൂമിനാണ് തീപിടിച്ചത്
മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം. ബാങ്കിലെ റെക്കോര്‍ഡ് റൂമിനാണ് തീപിടിച്ചത്. ആളപായമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള പഴയ റെക്കോര്‍ഡുകള്‍ ആണ് കത്തിനശിച്ചത്. മറ്റു വിഭാഗങ്ങളിലേക്ക് തീ പടരും മുന്‍പ് നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിന്റെ റെക്കോര്‍ഡ് റൂമിലാണ് തീപടര്‍ന്നതെന്നും ഇടപാടുകാരുടെ രേഖകള്‍ ഒന്നും നശിച്ചിട്ടില്ലെന്നും ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha