ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഈ മാസം 27ന് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യപിക്കുമെന്ന് സുരേന്ദ്രന്‍
ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. ഈ മാസം 27ന് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യപിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് തനിക്ക് നേരെ ഉയരുന്ന അഴിമതി ആരോപണങ്ങളില്‍ ലജ്ജാകരമായ മറുപടി പറയാന്‍ മടിയില്ലാതായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഞ്ചിക്കോട് ബ്രൂവറി, കൊവിഡ് കാലത്തെ പിപിഇ കിറ്റ് അഴിമതി തുടങ്ങിയവയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്.
സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ടതിലും വലിയ കൊള്ള കൊവിഡ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് സര്‍ക്കാര്‍ മനസാക്ഷിക്ക് നിരക്കാത്ത അഴിമതി നടത്തി. ഏറ്റവും കൂടുതല്‍ മരണം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ തന്നെ. കൊവിഡ് കാലത്തെ അഴിമതിയെ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. മറച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് പിണറായി വിജയന്‍ ഭയക്കണമെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ബ്രൂവറിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വലിയ നയവ്യതിയാനമാണ് നടത്തിയത്. കൊള്ള ലക്ഷ്യമിട്ടാണ് എംബി രാജേഷ് ഇതിന് ഇറങ്ങിയിരിക്കുന്നത്. പാലക്കാട് കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയാണ്. പ്രതിഷേധിക്കുന്നതിന് പകരം അഴിമതിയില്‍ കോണ്‍ഗ്രസും പങ്കുപറ്റി. കോണ്‍ഗ്രസ് നേതാവാണ് മദ്യ കമ്പനിക്ക് വേണ്ടി സ്ഥല ഇടപാട് നടത്തിയത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ നിലപാട് മാറ്റിയത് സിപിഎം ജനങ്ങളോട് വിശദീകരിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha