കണ്ണീര്‍ക്കാഴ്ചയായി.... വെല്‍ഡിംഗിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം...
കണ്ണീര്‍ക്കാഴ്ചയായി.... വെല്‍ഡിംഗിനിടെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ഏലൂര്‍ വടകുംഭാഗം മണലിപ്പറമ്പില്‍ മകന്‍ എംയു നിഖില്‍ (31) ആണ് മരിച്ചത്. ആലുവ എടയാറിലാണ് സംഭവം നടന്നത്.
വ്യവസായ മേഖലയില്‍ സ്വകാര്യ കമ്പനിയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി വെല്‍ഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്. എടയാര്‍ എക്‌സ് ഇന്ത്യ കമ്പനിയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
https://www.facebook.com/Malayalivartha