ആലപ്പുഴ കായംകുളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു
ആലപ്പുഴ കായംകുളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബിനു വര്‍ഗീസ് (47) ആണ് ദുബായില്‍ മരിച്ചത്. ദുബായിലെ ജെ. എസ്. എസ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബായിലെ താമസ സ്ഥലത്ത് കുളിക്കാന്‍ കുളിമുറിയില്‍ കയറി കുറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരും, ക്യാംപ് ബോസും നോക്കിയപ്പോള്‍ നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു കണ്ടത്.
തുടര്‍ന്ന് ആംബുലന്‍സും, ദുബായ് പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഭാര്യ: ഷൈല, മക്കള്‍: ബ്ലെസ് (ബി.ബി. എ. വിദ്യാര്‍ത്ഥി), ബെന്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ). സാമൂഹിക പ്രവര്‍ത്തകരായ നസീര്‍ വാടാനപ്പള്ളി, മുജീബ് ചാമക്കാല എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.
https://www.facebook.com/Malayalivartha