മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് വിചാരണക്കോടതി
മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് വിചാരണക്കോടതി.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്ന മുറയ്ക് അഭിമന്യു കേസിന്റെ നടപടികള്‍ തുടങ്ങുമെന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് അഭിമന്യുവിന്റെ അമ്മ ഭൂപതി സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി.
2018 ജൂലായ് രണ്ടിനാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഭിമന്യു കൊല്ലപ്പെട്ടത്. 6വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂപതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് വിചാരണക്കോടതി സമയക്രമം അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha