പൊലീസ് സേനയിലെ ധീരതയ്‌ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്‌ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു... രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്... ഇതിൽ 95 പേർ ധീരതയ്‌ക്കുള്ള അവാർഡിന് അർഹരായി..
പൊലീസ് സേനയിലെ ധീരതയ്‌ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്‌ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്‌ക്കുള്ള അവാർഡിന് അർഹരായി. പൊലീസ്, അഗ്നിരക്ഷാ സേന, ഹോം ഗാർഡ്, സിവിൽ ഡിഫൻസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ് പുരസ്കാരം നൽകുന്നത്.കേരളത്തിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ എഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക് ലഭിച്ചു. അഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫിസർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു.
സ്തുർഹ്യ സേവനത്തിന് പൊലീസ് സേനയിലെ 10 പേർക്കും അഗ്നിരക്ഷാ സേനയിൽ 5 പേർക്കും ജയിൽ വകുപ്പിലെ 5 പേർക്കും രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചു.ധീരതയ്‌ക്കുള്ള അവാർഡ് ലഭിച്ചവരിൽ ജമ്മു കശ്മീരിൽ നിന്ന് 28 പേർക്കും വടക്കുകിഴക്കൻ പ്രദേശത്ത് നിന്ന് മൂന്ന് പേരും ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ച 28 പേർക്കും ധീരതയ്‌ക്കുള്ള പുരസ്കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.രാഷ്‌ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള 101 മെഡലുകളിൽ 85 എണ്ണം പൊലീസ് ഉദ്യോഗസ്ഥർക്കും അഞ്ചെണ്ണം അഗ്നിശമന സേനാംഗങ്ങൾക്കും ഏഴ് എണ്ണം സിവിൽ ഡിഫൻസ്, ഹോം ഗാർഡ് സർവീസിനും നാലെണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു.
സ്തുർഹ സേവനത്തിനുള്ള 746 മെഡലുകളിൽ 634 എണ്ണം പൊലീസ് സേനയ്‌ക്കും 37 എണ്ണം അഗ്നിരക്ഷാ സേനയ്‌ക്കും 39 എണ്ണം സിവിൽ ഡിഫൻസ്, ഹോം ഗാർഡ് സർവീസിനും 36 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഇതിൽഎഡിജിപി പി. വിജയനെ കുറിച്ച് എടുത്തു പറയേണ്ടിയിരിക്കുന്നു . നേരത്തേ എലത്തൂര്‍ തീവെയ്‌പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന് ആരോപിച്ച് സസ്പെന്‍ഡ് ചെയ്തത് വലിയ വാർത്തയായിരുന്നു .
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു കഴിഞ്ഞ 2023മേയില്‍ ഭീകര വിരുദ്ധ സ്‌ക്വാഡിന് നേതൃത്വം നല്‍കിയിരുന്ന പി വിജയനെ സസ്പെന്‍ഡ് ചെയ്തത്. വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെടുത്തത്.എന്നാല്‍ സസ്പെന്‍ഷന് അടിസ്ഥാനമാക്കിയ കാരണങ്ങള്‍ കളവാണെന്ന് വിജയന്‍ സര്‍ക്കാരിന് മറുപടി നല്‍കുകയും ചെയ്തിരുന്നു . അന്നത്തെ ചീഫ് സെക്രട്ടറി ഡോ കെ.വേണുവിന്റെ അധ്യക്ഷതയിലുള്ള സമിതി രണ്ട് മാസത്തിനു ശേഷം വിജയനെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ല.
സെപ്തംബറില്‍ വീണ്ടും വിജയനെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കി.തുടര്‍ന്ന് നവംബറില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ച് മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയെങ്കിലും വകുപ്പുതല അന്വേഷണം നടക്കുന്നതിനാല്‍ ചുമതല നല്‍കിയില്ല. ഇത് അവസാനിച്ചതോടെയാണ് തടഞ്ഞുവച്ച സ്ഥാനക്കയറ്റം ഉള്‍പ്പെടെ പുതിയ ചുമതല നല്‍കിയത്.പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇടയിലെ ചേരിപ്പോരാണ് വിജയന്റെ സസ്പെന്‍ഷന് കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. 1999 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പി.വിജയന്‍.
https://www.facebook.com/Malayalivartha