Widgets Magazine
27
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആളെക്കൊല്ലി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.... പിലാക്കാവ് ഭാഗത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്


തെരച്ചില്‍ ഊര്‍ജ്ജിതമാക്കി... പഞ്ചാരക്കൊല്ലിയില്‍ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, 48 മണിക്കൂര്‍ കര്‍ഫ്യൂ


സങ്കടക്കാഴ്ചയായി... പയ്യോളി തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു....


ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യത; വിവിധ ജില്ലകളിൽ 30ന് കനത്ത മഴ മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.


തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ കനാലില്‍ മൂന്നു പേർ കുളിക്കാനിറങ്ങുന്ന ദൃശ്യങ്ങൾ; രണ്ടുപേർ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഭയന്ന് മൂന്നാമന്‍ ഓടി... വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

കുടുംബ തൊഴില്‍ തമാശ... ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സംവിധായകന്‍ ഷാഫി അന്തരിച്ചു; 56 വയസില്‍ സമ്മാനിച്ചത് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍

26 JANUARY 2025 08:51 AM IST
മലയാളി വാര്‍ത്ത

അങ്ങനെ പ്രിയ സംവിധായകന്‍ സിദ്ദിഖിന് പിന്നാലെ അനിന്തരവനും ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകനുമായ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലര്‍ച്ചയോടെ കൊച്ചിയിലെ വീട്ടില്‍ എത്തിക്കും. രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനില്‍ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു

കല്യാണരാമന്‍, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വണ്‍ മാന്‍ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പിറന്നത് ഹിറ്റ് ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളന്‍, സ്രാങ്ക് തുടങ്ങി മലയാളികള്‍ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

നര്‍മം മൂലധനമാക്കിയ കൂട്ടുകുടുംബത്തില്‍ നിന്നു 3 സൂപ്പര്‍ ഹിറ്റ് സംവിധായകര്‍. 3 പേരും ചിരിയുടെ രാജാക്കന്മാര്‍. സിദ്ദിഖ്, റാഫി, ഷാഫി എന്നീ പേരുകള്‍ സിനിമയോടൊപ്പം കാണുമ്പോഴേ പ്രേക്ഷകര്‍ക്കറിയാം അതില്‍ ചിരിക്കുള്ള വക യഥേഷ്ടമുണ്ടെന്ന്. സഹോദരന്മാരായ റാഫിയുടെയും ഷാഫിയുടെയും അമ്മാവനായ സംവിധായകന്‍ സിദ്ദിഖാണ് കലാരംഗത്തേക്കും സിനിമയിലേക്കും 2 പേര്‍ക്കും വഴികാട്ടി. സംവിധായകര്‍ക്കു പുറമേ ഒരു നിര്‍മാതാവും കുടുംബത്തില്‍ നിന്ന് ഉണ്ടായിരുന്നു. 'കാബൂളിവാല' ഉള്‍പ്പെടെയുള്ള സിനിമകള്‍ നിര്‍മിച്ച കാവ്യചന്ദ്രിക അസീസ്; സിദ്ദിഖിന്റെ പിതൃസഹോദരന്‍.

ഒരുകാലത്ത് കൊച്ചി പുല്ലേപ്പടിയിലെ കറുപ്പുനൂപ്പില്‍ തറവാട്ടില്‍ എല്ലാവരും ഒന്നിച്ചായിരുന്നു താമസം. ചിരിയുടെ ആ തറവാട്ടില്‍ കാരണവന്‍മാരെല്ലാം ചിരിയുടെ ആശാന്മാര്‍. ആ ചിരിക്കൂട്ടത്തില്‍നിന്നു സിദ്ദിഖ് വിടപറഞ്ഞത് 2023 ല്‍ ആണ്; ഇപ്പോള്‍ ഷാഫിയും.

റാഫിയുടെയും ഷാഫിയുടെയും അമ്മയും സിദ്ദിഖും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. അമ്മാവനാണെങ്കിലും റാഫിയും ഷാഫിയും സിദ്ദിഖിനെ വിളിച്ചിരുന്നത് 'അണ്ണാ'യെന്ന്. കൂട്ടുകുടുംബകാലത്ത് സിദ്ദിഖിന്റെ സഹോദരങ്ങള്‍ വിളിക്കുന്നതുകേട്ട് തുടങ്ങിയ ശീലം. ആ കൂട്ടുകുടുംബത്തില്‍ ഗൗരവമുള്ള കാര്യങ്ങള്‍പോലും അവതരിപ്പിച്ചിരുന്നതു ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്.

ആരെയെങ്കിലും വിമര്‍ശിക്കുന്നെങ്കില്‍ അയാളെപ്പോലും ചിരിപ്പിക്കുന്ന രീതിയില്‍ അത് അവതരിപ്പിക്കാന്‍ കഴിയുന്ന പാരമ്പര്യമാണു 3 പേര്‍ക്കും സിനിമയിലും കരുത്തായത്. ഒരു സിനിമാക്കമ്പനി പോലെ കറുപ്പുനൂപ്പില്‍ തറവാടിന്റെ മുറ്റത്തിരുന്ന് കഥയുടെ രസച്ചരടു കോര്‍ത്ത പലരും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. കൊച്ചിന്‍ ഹനീഫയും സിദ്ദിഖും ലാലും അവരെ കേട്ടിരുന്ന റാഫിയും ഷാഫിയുമെല്ലാം ഒഴുകിയെത്തിയതു സിനിമയുടെ വഴിയേതന്നെ.

എം.എച്ച്. റഷീദ് എന്നാണ് ഷാഫിയുടെ യഥാര്‍ഥ പേര്. റാഫിയുടെയും ഷാഫിയുടെയും പിതാവ് എം.പി.ഹംസ മലബാറില്‍ നിന്നായിരുന്നു. ചെറുപ്പത്തില്‍ കൊച്ചിയില്‍ വന്ന അദ്ദേഹം വിവാഹശേഷം കൊച്ചിയില്‍ സ്ഥിരതാമസമാക്കി. എല്ലാവര്‍ക്കും ഓരോ കുലത്തൊഴില്‍ ഉണ്ടാകുന്നതുപോലെ ഈ കുടുംബക്കാരുടെ കുലത്തൊഴില്‍ തമാശയാണെന്നാണു ഷാഫി പറഞ്ഞിരുന്നത്. കൂട്ടുകുടുംബത്തില്‍നിന്നു താമസം എളമക്കരയിലേക്കു മാറ്റിയപ്പോഴേക്കും ഇരുവരുടെയും ജീവിതവും മാറി. പിതാവിനു ക്രോംപ്ടണ്‍ ഗ്രീവ്സിലായിരുന്നു ജോലി.

ജോലി പോയതോടെ മാതാവ് നബീസുമ്മയുടെ തയ്യല്‍ജോലി കൊണ്ടു മാത്രം കാര്യങ്ങള്‍ നടക്കാതായി. 10ാം ക്ലാസ് കഴിഞ്ഞതോടെ റാഫിയും ഷാഫിയും ജോലിക്കു പോയിത്തുടങ്ങി. മിമിക്സ് പരേഡുമായി നടക്കുന്നതിനാല്‍ പലപ്പോഴും റാഫിക്കു ജോലി നഷ്ടപ്പെടുമ്പോള്‍ ബാഗ് നിര്‍മിക്കുന്ന അമ്മാവന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഷാഫിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം.

ജോലിത്തിരക്കൊഴിയുമ്പോള്‍ മിമിക്രിയും മോണോ ആക്ടും നാടകവുമായി കലാരംഗത്തെ വിടാതെ കൂട്ടുപിടിച്ചിരുന്നു. ഇതിനിടെയാണ് അമ്മാവന്‍ സിദ്ദിഖ് സഹ സംവിധായകനായി സിനിമയിലെത്തിയത്. അതോടെ റാഫിയുടെയും ഷാഫിയുടെയും മോഹം സിനിമയായി.

സഹോദരന്‍ സിനിമയില്‍ എത്തിയതോടെ സിനിമയായി ഷാഫിയുടെയും സ്വപ്നം. റാഫിയുടെ ശുപാര്‍ശയില്‍ ക്ലാപ് ബോയ് ആയിട്ടാണു തുടക്കം. പിന്നീട് 14 സിനിമകളില്‍ സഹസംവിധായകന്‍; അവിടെ നിന്ന് ഉയര്‍ന്നത് ഹിറ്റ് സംവിധായകനായാണ്. സിദ്ദിഖ് വഴിയാണു റാഫിയും ഷാഫിയും മിമിക്രിക്കാരായത്. മിമിക്രിയുടെ ബാലപാഠങ്ങള്‍ പഠിച്ചതും സിദ്ദിഖില്‍ നിന്നുതന്നെ. സിദ്ദിഖ് എഴുതിക്കൊടുത്ത മോണോആക്ട് അവതരിപ്പിച്ച് റാഫി സമ്മാനം നേടി. അതേ സ്‌ക്രിപ്റ്റ് അവതരിപ്പിച്ച് ഷാഫിക്കും സമ്മാനം ലഭിച്ചു. പില്‍ക്കാലത്തു സിനിമയില്‍ 2 പേരും സിദ്ദിഖിന്റെ സഹായികളായി. 'ഇന്‍ ഹരിഹര്‍ നഗര്‍' മുതല്‍ 'കാബൂളിവാല'വരെ റാഫിയും 'ഹിറ്റ്‌ലര്‍' മുതല്‍ 'ഫ്രണ്ട്‌സ്' വരെ ഷാഫിയും സഹായി ആയിരുന്നു.

തൊമ്മനും മക്കളും കണ്ടിട്ട് നടന്‍ വിക്രമാണ് ചിത്രം തമിഴില്‍ ചെയ്യാന്‍ ഷാഫിയെ ക്ഷണിച്ചത്. വിക്രമും അസിനും നായികാനായകന്മാരായ മജാ തമിഴകത്തും ഷാഫിക്ക് മേല്‍വിലാസം നല്‍കി. മായാവിയില്‍ സലിംകുമാര്‍ ചെയ്ത സ്രാങ്കും ചട്ടമ്പിനാട്ടില്‍ സുരാജ് വെഞ്ഞാറമൂട് ചെയ്ത ദശമൂലം ദാമുവും മലയാളത്തിന്റെ ചിരിയരങ്ങിലെ രാജാക്കാന്‍മാരായി ഇപ്പോഴും വാഴുകയാണ്. ഷാഫിയുടെ ഈ രണ്ടു കഥാപാത്രങ്ങളാണ് പുതിയ കാലത്തെ സാമൂഹികമാധ്യമങ്ങളിലെ ട്രോള്‍ രാജാക്കന്‍മാരും.

'റാഫി നന്നായി വായിക്കുകയും ഭംഗിയായി എഴുതുകയും ചെയ്യും. സന്ദര്‍ഭത്തിനനുസരിച്ച് കുറിക്കുകൊള്ളുന്ന തമാശ പറയുന്നയാളാണ് ഷാഫി' എന്നായിരുന്നു 2 പേരെയും കുറിച്ച് സിദ്ദിഖിന്റെ വിലയിരുത്തല്‍. റാഫിയും ഷാഫിയും പുതിയ സിനിമ ഒരുക്കുമ്പോള്‍ റിലീസിനു മുന്‍പേ കണ്ടു വിലയിരുത്തുന്നവരില്‍ ഒരാള്‍ സിദ്ദിഖായിരുന്നു. പ്രേക്ഷകരുടെ പള്‍സ് നന്നായി അറിയാവുന്ന അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് മറ്റെന്തിനേക്കാളും വലുതുമായിരുന്നു.

സിദ്ദിഖ് അണ്ണന്‍ മിമിക്രിക്കാരനായപ്പോള്‍ ഞാനും റാഫിക്കയും മിമിക്രിക്കാരായി. അദ്ദേഹം സിനിമയിലെത്തിയപ്പോള്‍ ഞങ്ങളും സിനിമയിലെത്തി. അദ്ദേഹം സംവിധായകനായി, ഞങ്ങളും സംവിധായകരായി'. അദ്ദേഹമാണ് ഞങ്ങളുടെ റോള്‍ മോഡലെന്നു ഷാഫി ഓര്‍ത്തെടുക്കുമായിരുന്നു. ഇപ്പോള്‍ ഷാഫി ജീവിതത്തില്‍ നിന്നു യാത്രയാകുന്നു, സിദ്ദിഖിന്റെ വഴിയേ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും...  (30 minutes ago)

ലാ ലിഗയില്‍ വലന്‍സിയ എഫ്‌സിക്കെതിരെ ബാഴ്‌സലോണയുടെ ഗോളടിമേളം  (1 hour ago)

കൊളംബിയക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...  (1 hour ago)

ആളെക്കൊല്ലി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.... പിലാക്കാവ് ഭാഗത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്  (1 hour ago)

ഹൃദയാഘാതം മൂലം മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു  (2 hours ago)

സംസ്ഥാനത്ത് മദ്യത്തിന്റെ വിലയില്‍ വര്‍ദ്ധനവ്...  (2 hours ago)

സങ്കടം അടക്കാനാവാതെ.... 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു...  (2 hours ago)

കുതിച്ചുയര്‍ന്ന താപനിലയില്‍ സംസ്ഥാനത്ത് ആശ്വാസമായി മഴയെത്തുന്നു.... വ്യാഴാഴ്ച രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

തെരച്ചില്‍ ഊര്‍ജ്ജിതമാക്കി... പഞ്ചാരക്കൊല്ലിയില്‍ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, 48 മണിക്കൂര്‍ കര്‍ഫ്യൂ  (3 hours ago)

സങ്കടക്കാഴ്ചയായി... പയ്യോളി തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു....  (3 hours ago)

റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്... റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതല്‍....  (3 hours ago)

കൊച്ചി-ചെന്നൈ ഇന്‍ഡിഗോ വിമാന യാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി  (11 hours ago)

കടുത്ത നടപടിയുമായി ട്രംപ്; ബംഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കി  (11 hours ago)

പൂപ്പറമ്പിലെ കടയില്‍നിന്ന് ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയില്‍  (11 hours ago)

അടൂരിലെ കൂട്ടമാനംഭംഗ കേസില്‍ മന്ത്രവാദി അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends