ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും, അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരി 16-നാണ് ഷാഫി ചികിത്സതേടിയത്...വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി...
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍. ഡയറക്ടറും സക്രിപറ്റ് റൈറ്ററുമായ ഷാഫി അതീവ ഗുതുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവെ ഫേസ്ബുക്കില്‍ വൈറലായത് വി സി അഭിലാഷ് എന്ന സംവിധായകന്റെ ഒരു കുറിപ്പായിരുന്നു. അത് ഇങ്ങനെയായിരുന്നു-''തിരിച്ചു വരണമെന്ന് ഇതുപോലെ ആഗ്രഹിക്കുന്ന മറ്റൊരാളില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് ജഗതിയോ സലീംകുമാറോ സുരാജോ പിഷാരടിയോ ബംബര്‍ ചിരിയോ ഒന്നുമല്ല. ഷാഫി എന്ന ചലച്ചിത്ര സംവിധായകനാണ്. സത്യമതാണ്.
താണ്ണൂറുകളില്‍ ഇവിടെയുണ്ടായിരുന്ന തമാശകളുടെ തുടര്‍ച്ചയായി, ഈ നൂറ്റാണ്ടില്‍ ചിരി വിപ്ലവം തന്നെ സൃഷ്ടിച്ച പ്രതിഭയാണ് ഇയാള്‍. ഈ മനുഷ്യന്‍ വെട്ടിയൊരുക്കിയ മണ്ണിലാണ് സലീംകുമാറും സുരാജും ടെലിവിഷന്‍ സ്‌കിറ്റുകളുമൊക്കെ പയറ്റി തെളിഞ്ഞത്. ഇദ്ദേഹം കൂടി ഇല്ലായിരുന്നെങ്കില്‍ സുനാമിയും തീവ്രവാദവും യുദ്ധവും ഓഖിയും പ്രളയവും കോവിഡും മാത്രം നിറഞ്ഞ ദുരന്ത ശതകമാകുമായിരുന്നു ഈ നൂറ്റാണ്ട്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ. തിരിച്ച് വരട്ടെ''.പക്ഷേ കാത്തിരിക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി, വെറും 56-ാമത്തെ വയസ്സില്‍ ഷാഫിയെന്ന സംവിധായക പ്രതിഭ വിടവാങ്ങി.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ പുലര്‍ച്ചെ 12.15ഓടെയാണ് അന്ത്യം.
കഴിഞ്ഞ 16ന് കടുത്ത തലവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി.ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരി 16-നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
1995-ല്‍ രാജസേനന്റെ 'ആദ്യത്തെ കണ്മണി' എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടാണ് തുടക്കം. 2001-ല്‍ ജയറാം നായകനായ 'വണ്‍മാന്‍ഷോ'യിലൂടെ സ്വതന്ത്രസംവിധായകനായി. രണ്ടാമത്തെ ചിത്രമായ കല്യാണരാമന്‍ വന്‍ഹിറ്റായതോടെ ഷാഫി മലയാളസിനിമയില്‍ ഇരിപ്പിടമുറപ്പിച്ചു. തുടര്‍ന്ന് 'പുലിവാല്‍ കല്യാണം', 'തൊമ്മനും മക്കളും', 'മായാവി', 'ചോക്ലേറ്റ്', 'ചട്ടമ്പിനാട്', 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങിയ സിനിമകളും വലിയ ഹിറ്റുകളായി. 17 സിനിമകള്‍ സംവിധാനം ചെയ്തു.
'തൊമ്മനും മക്കളും' എന്ന സിനിമയുടെ റീ-മേക്കായ 'മജ'യിലൂടെ തമിഴിലും സാന്നിധ്യമറിയിച്ചു. 2022-ല്‍ പുറത്തിറങ്ങിയ 'ആനന്ദം പരമാനന്ദം' ആണ് അവസാന ചിത്രം.നടന്‍ മമ്മൂട്ടിയുള്‍പ്പെടെ ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha