മുഖ്യന്റെ ഇരട്ടത്താപ്പ്..സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വ്യാജ മൊഴി നൽകിയ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ.. നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി പി.വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ തുടർ നടപടിയില്ല..
മുഖ്യന്റെ പലപ്പോഴുമുള്ള ഇരട്ടത്താപ്പ് നമ്മൾ കണ്ടിട്ടുള്ളതാണ് . പോലീസ് സേനയിലടക്കം അത് പരസ്യമായ രഹസ്യമാണ് . പി.വിജൻ ഐ പി എസിനെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വലിയ വിവാദമായിരുന്നു . ഇപ്പോൾ തനിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വ്യാജ മൊഴി നൽകിയ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി പി.വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ തുടർ നടപടിയില്ല. ഡിജിപിക്ക് നൽകിയ മൊഴിയിലായിരുന്നു കരിപ്പൂർ സ്വർണ കടത്തിൽ പി.വിജയന് പങ്കുണ്ടെന്ന് എംആർ അജിത് കുമാർ ആരോപണം ഉന്നയിച്ചത്.
ഒന്നര മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ പരാതിയിൽ യാതൊരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണം നടത്താൻ പോലും തയ്യാറായിട്ടില്ല.പി.വി.അൻവർ സ്വർണക്കടത്തിൽ പൊലീസ് പങ്ക് ആരോപിച്ച് പരാതിയിലെ അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് എഡിജിപി എം.ആർ.അജിത് കുമാർ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ പി.വിജയന് സ്വർണ കടത്തു സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു മൊഴി. മലപ്പുറം മുൻ എസ്പി സുജിത് ദാസ് പറഞ്ഞ വിവരമെന്നായിരുന്നു
അജിത് കുമാർ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. ഇക്കാര്യം വാർത്തയും വൻ വിവാദവുമായി മാറിയിരുന്നു.എന്നാൽ ഉന്നത ഉദ്യോഗസ്ഥൻെറ ഈ നിലപാട് മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് തള്ളിയിരുന്നു. പി.വിജയന് ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് പരസ്യമാക്കുകയും ചെയ്തതോടെയാണ് അജിത് കുമാർ വെട്ടിലായത്.വ്യാജ മൊഴി നൽകിയ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടാണ് പി.വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
ഒന്നര മാസം കഴിഞ്ഞിട്ടും ഇതിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ തൻെറ മൊഴി സുജിത് ദാസ് തന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടികാട്ടി എം.ആർ.അജിത് കുമാർ വീണ്ടും ഡിജിപിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഡിജിപിയോട് നിർദ്ദേശിച്ചാലോ, നിയമനടപടിയുമായി മുന്നോട്ടുപോകാൻ പി.വിജയന് അനുമതി നൽകിയാലോ അജിത് കുമാറിന് കുരുക്കാവും.അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി ഇതിൽ മറ്റൊരു കലിയിറക്കിയത് .
https://www.facebook.com/Malayalivartha