സ്വർണ വില മുന്നേറുകയാണ്...ഇന്ന് വിലയിൽ ഒരു രൂപയുടെപോലും മാറ്റമില്ല,..60,440ൽ നിൽക്കുന്ന പവൻ ..ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വില..
റെക്കോർഡ് തകർത്തു കൊണ്ട് സ്വർണ വില മുന്നേറുകയാണ് . യാതൊരു തരത്തിലുള്ള വില കുറവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നില്ല എന്നുള്ളതാണ് .
ഓരോ ദിവസവും പുതിയ റെക്കോർഡിട്ട് മുന്നേറുകയാണ് കേരളത്തിലെ സ്വർണ വില. കഴിഞ്ഞ രണ്ട് ദിവസമായി 60,440ൽ നിൽക്കുന്ന പവൻ ഇനനും അതേനിരക്കിൽ തുടരുകയാണ്. റെക്കോഡ് വിലയ്ക്ക് പിന്നാലെ തുടർന്നുള്ള ദിവസങ്ങളിൽ വിപണി വിലയിൽ ഇടിവ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഉപഭോക്താക്കൾ. എന്നാൽ വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നത്.
ഇന്ന് വിലയിൽ ഒരു രൂപയുടെപോലും മാറ്റമില്ല, 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇപ്പോൾ 60,000 രൂപയും കടന്ന് വില കുതിക്കുകയാണ്. മാസം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വില എത്തി നിൽക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണം പവന് 60,200 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ജനുവരി 22നും ഇതേ നിരക്കിലായിരുന്നു വിൽപ്പന.എത്രയൊക്കെ വില വർധിച്ചാലും ആവശ്യക്കാർ ഏറെയാണ് എന്നുള്ളതാണ് പ്രത്യേകത .
https://www.facebook.com/Malayalivartha