കല്ലടയാറ്റില്‍ ഒഴുക്കില്‍പെട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കല്ലടയാറ്റില്‍ ഒഴുക്കില്‍പെട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കുന്നിക്കോട് എപിപിഎം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഹദ്. പത്തനാപുരം കമുകുംചേരിയിലെ കടവിലായിരുന്നു സംഭവം. റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞ് മടങ്ങും വഴി കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ ഇറങ്ങുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴ്ന്ന അഹദിനെ സഹപാഠികള്‍ക്ക് രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് ആറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha