റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്... റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതല്‍....
റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്... റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതല്‍.... സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികള്‍ സമരത്തിന് ഒരുങ്ങുന്നത്.
ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുന്നത്. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വര്‍ധിപ്പിക്കാനാവില്ലെന്നാണ് ചര്‍ച്ചകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ശമ്പളം വര്‍ധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷന്‍ വ്യാപാരികള്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളയുകയായിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്ന് തീര്‍ത്തുപറഞ്ഞ സര്‍ക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാനാണ് റേഷന്‍ വ്യാപാരികളുടെ നീക്കം.
റേഷന്‍ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷന്‍ വിതരണം നേരത്തെ തന്നെ തടസ്സപ്പെട്ടിരുന്നു. ജനുവരിയില്‍ ഇതുവരെ 62.67% കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് കണക്കുകളുള്ളത്.
"
https://www.facebook.com/Malayalivartha