സങ്കടക്കാഴ്ചയായി... പയ്യോളി തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു....
സങ്കടക്കാഴ്ചയായി... പയ്യോളി തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു....
മുണ്ടേരി സ്വദേശി ഫൈസല്‍, കല്പറ്റ നോര്‍ത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പെട്ട ജിന്‍സി എന്ന സ്ത്രീയെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുണ്ടേരി സ്വദേശി ഫൈസല്‍, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവമുണ്ടായത്. കല്പറ്റയിലെ ജിമ്മില്‍ ഒരുമിച്ച് പരിശീലനം നടത്തുന്ന 26 അംഗ സംഘമാണ് വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയത്. ജിമ്മിലെ വനിതാ ട്രെയിനര്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍ പെട്ടുപോയത്. അവധി ദിവസമായതിനാല്‍ രാവിലെയാണ് ഇവര്‍ കോഴിക്കോട്ടേക്ക് ടൂര്‍ പോയത്. വയനാട്ടിലേക്ക് തിരികെ വരുമ്പോള്‍ ബീച്ചിലേക്ക് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. കടലിലേക്കിറങ്ങിയപ്പോള്‍ അഞ്ചുപേരും തിരയില്‍പ്പെടുകയായിരുന്നു എന്നാണ് സൂചനകളുള്ളത്. ഇവരെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും നാലുപേരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരിച്ച അനീസ, വാണി. വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha