തെരച്ചില്‍ ഊര്‍ജ്ജിതമാക്കി... പഞ്ചാരക്കൊല്ലിയില്‍ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, 48 മണിക്കൂര്‍ കര്‍ഫ്യൂ
തെരച്ചില്‍ ഊര്‍ജ്ജിതമാക്കി... പഞ്ചാരക്കൊല്ലിയില്‍ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും...വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, 48 മണിക്കൂര്‍ കര്‍ഫ്യൂ
ഞായറാഴ്ച രാത്രിയോടെ കടുവയെ വീണ്ടും കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ കേളകവലയില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.
കടുവ ഭീതി ശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും 48 മണിക്കൂര്‍ നേരത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്ക് കൂടിയാണ് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
മാനന്തവാടി നഗരസഭയില്‍ പഞ്ചാരകൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ്, മണിയന്‍കുന്ന്, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്. ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം. കടുവ സ്പെഷ്യല്‍ ഓപറേഷന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് അധികൃതര്‍ അറിയിച്ചു. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര,ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. ഡിവിഷനുകളിലെ സ്കൂള്‍, അങ്കണവാടി, മദ്രസ, ട്യൂഷന് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. കര്‍ഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളില്‍ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജനുവരി 27, 28 തിയതികളില്‍ സ്കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്.
പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടക്കുന്ന പരീക്ഷകള്‍ക്ക് അത്യാവശ്യമായി പോകണ്ടവര് ഡിവിഷനിലെ കൗണ്‍സിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും അധികൃതര്‍ .
"
https://www.facebook.com/Malayalivartha