സംസ്ഥാനത്ത് മദ്യത്തിന്റെ വിലയില്‍ വര്‍ദ്ധനവ്...
സംസ്ഥാനത്ത് മദ്യത്തിന്റെ വിലയില്‍ വര്‍ദ്ധനവ്.... മദ്യവിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നീക്കം. ബെവ്കോയുടെയാണ് തീരുമാനം. ചില ബ്രാന്‍ഡ് മദ്യത്തിന് മാത്രമാണ് വില വര്‍ദ്ധനവുണ്ടാകുക.
പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ദ്ധിക്കുക. പുതുക്കിയ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്ക് വില വര്‍ദ്ധിക്കും. സര്‍ക്കാര്‍ മദ്യമായ ജവാന് പത്ത് രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നല്‍കണം. ഓള്‍ഡ് പോര്‍ട് റമ്മിന്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി.
എം എച്ച് ബ്രാന്‍ഡിക്ക് 1040 രൂപയായിരുന്നത് 1050 രൂപയായി. 1350 രൂപയായിരുന്ന മോര്‍ഫ്യൂസ് ബ്രാന്‍ഡിയുടെ വില 1400 രൂപയാകും. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്‍ഡുകള്‍ക്കാണ് വില കുറയുക. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ച് കൊണ്ടുള്ള തീരുമാനമുണ്ടാകുന്നത്.
"
https://www.facebook.com/Malayalivartha