പാലക്കാട് നെന്മാറയില് അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി....വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്
പാലക്കാട് നെന്മാറയില് അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി..... നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയിലുള്ള അമ്മയെയും മകനെയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയിലാണ് സംഭവം. രാവിലെ പത്തോടെയായിരുന്നു കൊലപാതകം നടന്നത്.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമര. ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നെന്മാറ താലൂക്ക് ആശുപത്രിയില്‍
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കൊലയാളിയായ ചെന്താമര പൊലീസ് കസ്റ്റഡിയിലാണ്. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. തന്റെ ഭാര്യ തന്നില്‍ നിന്നുമകലാന്‍ കാരണം സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇയാള്‍ രണ്ട് മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയത്.
https://www.facebook.com/Malayalivartha