ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരമായിരുന്ന നികിത യാത്രയായി...കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന, വില്‍സണ്‍സ് ഡിസീസ് എന്ന രോഗാവസ്ഥയോട് പൊരുതുകയായിരുന്നു
ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരവും സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്സണുമായ നികിതാ നയ്യാര്‍ (21 ) വിട പറഞ്ഞത് അപ്രതീക്ഷിതമായാണ്.നേരത്തെ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. രണ്ടാമതും മാറ്റിവച്ച കരളിനോട് പൊരുത്തപ്പെടാന്‍ നികിതയ്ക്ക് ആയില്ല. ''എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്റെ പറ്റാവുന്ന ഓര്‍ഗന്‍സ് എല്ലാം ഡൊണേറ്റ് ചെയ്യണം''. 21 വയസിനിടെ ജീവിതത്തോട് നടത്തിയ സമരങ്ങളില്‍ എല്ലാം പുഞ്ചിരിതൂകി ജയിച്ചുവന്ന നികിത പറഞ്ഞ് അവസാനിപ്പിച്ചു.
അവസാന ആഗ്രഹം പോലെ അവളുടെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും ഇനി.ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിതയ്ക്ക് വില്‍സണ്‍സ് ഡിസീസ് എന്ന അപൂര്‍വ രോഗമായിരുന്നു. ഷാഫി വിടപറഞ്ഞദിവസമാണ് യാദൃശ്ചികമായി നികിതയുടെ വേര്‍പാടും. രോഗം ബാധിച്ചു കഴിഞ്ഞ് രണ്ടുവട്ടം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുന്‍പായിരുന്നു. പൊതുദര്‍ശനം തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ നടക്കും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത. സംസ്കാരം കൊച്ചിയില്‍.
കരളിലും തലച്ചോറിലും വലിയ അളവില്‍ ചെമ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് വില്‍സണ്‍സ് ഡിസീസ്. കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ഒരു അപൂര്‍വ ജനിതക വൈകല്യമാണ് വില്‍സണ്‍സ് ഡിസീസ്. ഈ അവസ്ഥ കരളിന്റെ പ്രവര്‍ത്തനം മോശമാക്കുന്നു. രോഗനിര്‍ണയം വൈകുന്നതാണ് മരണ കാരണമാകുന്നത്. വിൽസൺസ് രോഗം ( ഹെപ്പറ്റോലെൻ്റിക്യുലാർ ഡീജനറേഷൻ എന്നും അറിയപ്പെടുന്നു ) ശരീരത്തിൽ ചെമ്പ് അധികമായി അടിഞ്ഞുകൂടുന്ന ഒരു ജനിതക വൈകല്യമാണ് . ലക്ഷണങ്ങൾ സാധാരണയായി മസ്തിഷ്കവും കരളും ബന്ധപ്പെട്ടിരിക്കുന്നു .
ഛർദ്ദി , ബലഹീനത, അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ , കാലുകളുടെ നീർവീക്കം , ചർമ്മത്തിൻ്റെ മഞ്ഞനിറം , ചൊറിച്ചിൽ എന്നിവ കരളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് . വിറയൽ , പേശികളുടെ കാഠിന്യം, സംസാരിക്കുന്നതിലെ ബുദ്ധിമുട്ട്, വ്യക്തിത്വ മാറ്റങ്ങൾ, ഉത്കണ്ഠ, മനോവിഭ്രാന്തി എന്നിവയാണ് തലച്ചോറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ..വിൽസൺസ് രോഗം സാധാരണയായി ഭക്ഷണക്രമത്തിലെ മാറ്റങ്ങളും മരുന്നുകളും ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.ചെമ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും ചെമ്പ് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുന്നതും ഭക്ഷണത്തിലെ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.30,000 പേരിൽ ഒരാൾക്ക് വിൽസൺസ് രോഗം കണ്ടുവരുന്നു.
https://www.facebook.com/Malayalivartha