പാലക്കാടിനെ നടുക്കി മറ്റൊരു കൊലപാതകം കൂടി.. അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി....കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്...
പാലക്കാടിനെ നടുക്കി മറ്റൊരു കൊലപാതകം കൂടി . പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയേയും മകനെയും വെട്ടി കൊലപ്പെടുത്തി. ലക്ഷ്മി (75), സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും, അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണു കൊലപാതക കാരണമെന്നാണു വിവരം.
സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു.. 2019ലാണ്അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അജിതയുടെ കൊലപാതകം. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് അതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ കൂടെ കൊലപ്പെടുത്തിയത്.നാല് വർഷത്തിന് ശേഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ചെന്താമരയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്.
തന്റെ ഭാര്യയെ തന്നിൽ നിന്ന് അകറ്റിയത് സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് പ്രതി രണ്ട് മാസം മുൻപ് ജാമ്യത്തിലിറങ്ങിയത്.എത്രയും ക്രൂരനായ വ്യക്തിയ്ക്ക് ജാമ്യം കിട്ടയത് എങ്ങനെയെന്ന ചോദ്യവും സജീവമാണ്. ഇപ്പോഴും ഭാര്യയും മകളും ചെന്താമരയുമായി പിണങ്ങിയാണ് കഴിയുന്നത്. ഇവരേയും മുമ്പ് ചെന്താമര ആക്രമിച്ചത്.
സുധാകരന് തിരുപ്പൂരില്‍ ജോലി സ്ഥലത്തും, മക്കള്‍ സ്കൂളിലും പോയ സമയത്തായിരുന്നു 2019ല്‍ സജിതയെ ചെന്താമരന്‍ വെട്ടിക്കൊന്നത്. ഭാര്യയും കുട്ടിയുമായി പിരിഞ്ഞ് കഴിയുന്ന പ്രതി, കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സജിതയുള്‍പ്പെടെയുള്ള അയല്‍വാസികളാണ് എന്ന ധാരണയിലുള്ള വൈരാഗ്യത്തിലാണ് സ്ഥലത്ത് ആളുകളൊന്നും ഇല്ലാത്ത സമയം നോക്കി സജിതയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. അന്വേഷണത്തില്‍ തെളിവുകളും നാട്ടുകാരുടെ മൊഴികളും പ്രതിയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.
https://www.facebook.com/Malayalivartha