Widgets Magazine
29
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു... ഭാവവ്യത്യാസമില്ലാതെ പ്രതി.... പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര


കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം


നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...


13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് 2 വയസ്സുകാരൻ താഴേക്ക് വീണു..കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തി യുവാവ്..പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി...


നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയ്ക്കായി, അരക്കമല വളഞ്ഞെങ്കിലും പൊലീസിന് പ്രതിയെ മാത്രം കിട്ടിയില്ല...വിശപ്പ് സഹിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ചെന്താമര...മല ഇറങ്ങുമെന്നാണ് പ്രതീക്ഷ...

തൃശൂര്‍പൂരം വിവാദത്തില്‍ സുരേഷ് ഗോപി; വിമര്‍ശനത്തിന് എത്ര മധുരമായി മറുപടി പറഞ്ഞാലും രൂക്ഷമായി പോകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

27 JANUARY 2025 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്...പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു... ഭാവവ്യത്യാസമില്ലാതെ പ്രതി.... പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര

നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി

തൃശൂര്‍പൂരം അലങ്കോലമാക്കിയത് തിരഞ്ഞെടുപ്പില്‍ ജയിക്കാനായിരുന്നെന്ന വിമര്‍ശനത്തിന് എത്ര മധുരമായി മറുപടി പറഞ്ഞാലും രൂക്ഷമായി പോകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എനിക്ക് വേണ്ടി വോട്ട് ചെയ്ത ആദ്യത്തെ മുതല്‍ അവസാനത്തെ വോട്ടറുടെയും ദൃഢനിശ്ചയത്തെ പുച്ഛിക്കലാണതെന്നും പൂരം നടക്കുന്നിടത്ത് ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് അസന്ദിഗ്ദ്ധമായി പറയുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം കളക്ടര്‍ക്കെതിരേയും പരമാര്‍ശം നടത്തി. ഫോണ്‍സംഭാഷണം എല്ലാത്തിനും തെളിവായി കൈയ്യിലുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. ''കാക്കിയിട്ടവരുടെ കണ്‍ട്രോളില്‍ നില്‍ക്കുന്ന സ്ഥലത്ത് ഏതൊക്കെ ആംബുലന്‍സ് എവിടൊക്കെ കിടക്കണം? ആംബുലന്‍സിന്റെ പാത ഏതുവഴിയാണ്? ഇന്‍ ഔട്ട് ഉണ്ടോ? അന്നവിടെ ഉണ്ടായിരുന്ന എസ്പിക്കും കളക്ടര്‍ക്കും ആംബുലന്‍സിന് പുറത്തുനിന്ന് വരാന്‍ അനുവാദം കൊടുക്കാന്‍ കഴിയുമായിരുന്നോ എന്നൊക്കെ അന്വേഷിക്കണം. പൂരസ്ഥലത്ത് കിടന്ന ആംബുലന്‍സിലാണ് എന്നെ എത്തിച്ചത്. ഞാന്‍ വന്ന കാറില്‍ അവിടെയുണ്ടായിരുന്ന ഗുണ്ടകള്‍ അടിയ്ക്കുകയായിരുന്നു. പാര്‍ട്ടി അയച്ചുതന്നെ കാറിലാണ് ഞാന്‍ പോയത്. അതില്‍ നിന്ന് എന്നെ ഇറക്കിയത് മലപ്പുറത്ത് നിന്നുവന്ന കുറച്ച് പിള്ളേരാണ്. നടക്കാന്‍ വയ്യാതിരുന്ന എന്നെ തൂക്കിയാണ് കൊണ്ടുപോയത്. അവിടെയാണ് ആംബുലന്‍സ് കിടന്നത്. 100 മീറ്ററേ സഞ്ചരിച്ചുള്ളൂ. അവിടെ മുഴുവന്‍ ജനമായിരുന്നു. അതിനിടയിലൂടെ നടന്ന് പോയിരുന്നെങ്കില്‍ എന്റെ അംശം കിട്ടില്ലായിരുന്നു. ധൈര്യമുണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ. അവരുടെ മുമ്പില്‍ അന്നത്തെ കളക്ടറെയും എസ്പിയേയും ചോദ്യം ചെയ്യാന്‍ ഞാന്‍ ഇരിക്കും. തയ്യാറാണോ എന്ന് അവര്‍ പറയട്ടെ. ഇതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ നടന്ന ഒരുപാട് ഫോണ്‍ സംഭാഷണങ്ങളുണ്ട്. അതില്‍ ആ കള്കടര്‍ എന്തൊക്കെ അഹമ്മതിയാണ് പറഞ്ഞതെന്ന് എനിക്കറിയാം. അത് ഞാന്‍ സിബിഐയുടെ മുമ്പില്‍ വച്ച് ചോദിക്കും. വെറുതെ വിടാനൊന്നും ഉദ്ദേശിക്കുന്നില്ല''- സുരേഷ് ഗോപിയുടെ വാക്കുകള്‍.

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനും തൃശൂര്‍ പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നു ദേവസ്വം ജോയിന്റ് സെക്രട്ടറി പി.ശശിധരന്റെ മൊഴി പോലീസിന് കിട്ടിയിരുന്നു. കഴിഞ്ഞ പൂരത്തില്‍ മാത്രമാണു പതിവില്ലാതെ വല്‍സന്‍ തില്ലങ്കേരിയുടെ സാന്നിധ്യം ശ്രദ്ധിച്ചത്. വെടിക്കെട്ട് ഉപേക്ഷിച്ച തീരുമാനം പുനപരിശോധിക്കാന്‍ ചേര്‍ന്ന ദേവസ്വം കമ്മിറ്റി യോഗത്തില്‍ സുരേഷ് ഗോപി പങ്കെടുത്തെന്നും വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്ന പി.ശശിധരന്‍ മൊഴി നല്‍കിയിരുന്നു. പൂരം അട്ടിമറിയെക്കുറിച്ച് എഡിജിപി എം.ആര്‍.അജിത്കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കു നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണു ശശിധരന്റെ മൊഴിയുള്ളത്. ദേവസ്വത്തിന്റെ ടാഗ് ധരിച്ചെത്തിയയാള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു സുരേഷ്ഗോപിയെ ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ യോഗം നടന്ന സ്ഥലത്ത് എത്തിച്ചതെന്നു സേവാഭാരതിയുടെ ആംബുലന്‍സ് ഡ്രൈവര്‍ പ്രകാശന്‍ നല്‍കിയ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ പുതിയ വെളിപ്പെടുത്തല്‍.

രാത്രി മഠത്തില്‍വരവ് എഴുന്നള്ളിപ്പിനൊപ്പമെത്തിയവരെ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ചാണു നടുവിലാലിലും നായ്ക്കനാലിലുമുള്ള പന്തലുകളിലെ വെളിച്ചം കെടുത്തിയതെന്നും മഠത്തില്‍വരവ് ഒരാനപ്പുറത്തു മാത്രമായി ചുരുക്കിയതെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്റെ മൊഴിയിലുണ്ട്. കലക്ടര്‍ അഭ്യര്‍ഥിച്ച പ്രകാരം ദേവസ്വം ഓഫിസില്‍ ചര്‍ച്ച നടക്കുമ്പോള്‍ ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാറിനെ സുരേഷ്ഗോപി ഫോണില്‍ വിളിച്ചു. 10 മിനിറ്റിനകം വല്‍സന്‍ തില്ലങ്കേരിക്കും ഗോപാലകൃഷ്ണനുമൊപ്പം സുരേഷ് ഗോപി ഓഫിസിലെത്തിയെന്നു ശശിധരന്റെ മൊഴിയിലുണ്ട്. പൂരം നടത്തിപ്പിനെ ബാധിക്കുംവിധം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനാല്‍ പൂരം നിര്‍ത്തിവയ്ക്കണമെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മൊഴി നല്‍കി. എന്നാല്‍, പാറമേക്കാവിന്റെ എഴുന്നള്ളിപ്പും മേളവും തടസ്സവുമില്ലാതെ നടത്തിയെന്നും മൊഴിയുണ്ട്. എഴുന്നള്ളിപ്പ് പന്തലിലെത്തിയശേഷം മാത്രമേ ആളുകളെ പൂരപ്പറമ്പില്‍നിന്നു മാറ്റാവൂ എന്നു മന്ത്രി കെ.രാജന്റെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിനുമുന്‍പേ പൊലീസ് തടഞ്ഞതാണ് പ്രശ്നമായതെന്നാണ് മറ്റൊരു വാദം.

എഴുന്നള്ളിപ്പ് ബ്രഹ്മസ്വം മഠത്തിലേക്കു പോകുന്ന വഴിയില്‍ സ്വരാജ് റൗണ്ടില്‍ ആംബുലന്‍സും വാട്ടര്‍ ടാങ്കും പൊലീസ് ബാരിക്കേഡും വഴി തടസ്സം സൃഷ്ടിച്ചു. ഇക്കാരണത്താല്‍ സമയക്രമം പാലിക്കാനായില്ല. പകല്‍ മഠത്തില്‍ വരവ് വടക്കുന്നാഥക്ഷേത്രത്തില്‍ കടന്ന സമയത്തു കമ്മിറ്റിയംഗങ്ങളെപ്പോലും പൊലീസ് തടഞ്ഞു. കുടമാറ്റത്തിനുള്ള സ്പെഷല്‍ കുടകള്‍ എത്തിക്കുമ്പോള്‍ പടിഞ്ഞാറേ നടയില്‍ ഡിവൈഎസ്പി തടഞ്ഞു. കുടമാറ്റത്തിന് ആനകള്‍ നിരന്നിട്ടും കുട എത്തിക്കുന്നത് കമ്മിഷണര്‍ വീണ്ടും തടഞ്ഞു. ആനയ്ക്കുള്ള പട്ട തെക്കേ ഗോപുരനട വഴി കൊണ്ടുവന്നപ്പോള്‍ കമ്മിഷണര്‍ പാപ്പാനു നേരെ ആക്രോശിച്ചുവെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്...പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (2 minutes ago)

പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണമെന്ന് റിപ്പോര്‍ട്ട് ... നിരവധി പേര്‍ക്ക് പരിക്ക്...അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്, കുംഭമേളയിലെ സാഹചര്യം പ  (19 minutes ago)

ഭാവവ്യത്യാസമില്ലാതെ പ്രതി.... മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു...പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേ  (35 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദര്‍ശിക്കും...  (1 hour ago)

കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം  (1 hour ago)

നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...  (1 hour ago)

അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി  (8 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി  (8 hours ago)

ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചു; പ്രവാസികള്‍ അവധി ആഘോഷിക്കാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ്....  (9 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടു: പോത്തുണ്ടിയില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി പൊലീസും നാട്ടുകാരും  (9 hours ago)

കളമശേരിയില്‍ ആഡംബര സ്പോര്‍ട്‌സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു; നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചത് 5 കോടിയുടെ ഫെരാരി  (9 hours ago)

ഭര്‍ത്താവ് നഗ്‌നചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചെന്ന് യുവതിയുടെ പരാതി  (9 hours ago)

നെന്മാറ ഇരട്ട കൊലക്കേസില്‍ എസ്.എച്ച്.ഒയെ സസ്‌പെന്‍ഡ് ചെയ്തു  (11 hours ago)

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടിയതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends