റേഷന്‍ വ്യാപാരികള്‍ സമരം അവസാനിപ്പിച്ചേക്കും: വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി
റേഷന്‍കട സമരം റേഷന്‍ വ്യാപാരികള്‍ അവസിപ്പിച്ചേക്കും. സമരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യമന്ത്രിയുടെ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചു. ചര്‍ച്ചക്കു ശേഷം റേഷന്‍ വ്യാപാര സംഘടന നേതാകള്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി. മന്ത്രി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണും.
സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാനിച്ചികുന്നു. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. 12 മണിക്ക് വീണ്ടും റേഷന്‍ കട ഉടമകളുടെ കോ - ഡിനേഷനുമായി ചര്‍ച്ച നടത്തും.
എല്ലാ ജില്ലകളിലും കണ് ട്രോള്‍ റൂം തുറക്കാന്‍ ഭക്ഷ്യമന്ത്രി നിര്‍ദേശവും നല്കി. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനിറങ്ങിയത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha